Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നുണ പ്രചരണത്തിന് സിപിഎമ്മിന് നോബല്‍ സമ്മാനം നല്‍കണം: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:04 pm IST
in Kannur

തലശ്ശേരി: അണികളെ കയറൂരിവിട്ട് അക്രമം നടത്തുകയും അക്രമത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെച്ച് നുണപ്രചരണം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ജില്ലാ സിപിഎം നേതൃത്വത്തെ ജനം തിരിച്ചറിയണമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെട്ടു. കള്ളപ്രചരണത്തില്‍ സിപിഎമ്മിന് നോബല്‍ സമ്മാനം നല്‍കണമെന്നും സിപിഎം കേന്ദ്ര നേതാക്കളെ നിയന്ത്രിക്കുന്നത് പോലും കണ്ണൂര്‍ ലോബിയാണെന്നും അദ്ദേഹം പറഞ്ഞു. നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ സമര്‍ദ്ദത്തിലാക്കി കള്ളക്കേസ് എടുപ്പിക്കാനുള്ള ശ്രമമാണ് എന്നും സിപിഎം സ്വീകരിച്ചുവരുന്നത്. അത് തന്നെയാണ് ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവത്തിലും കാണുന്നത്. പീപ്പിള്‍ ടിവിയിലൂടെയാണ് ഈ സംഭവത്തില്‍ കള്ളപ്രചരണം തുടങ്ങിയത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്ത് പോലീസ് ജാമ്യത്തില്‍ വിട്ടു എന്നാണ് ആദ്യം മുതല്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നവരെ ഈ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

മൂന്നുപെര അറസ്റ്റു ചെയ്ത് ജാമ്യത്തില്‍വിട്ടത് അവിടെ ഉണ്ടായിരുന്ന കൊടിതോരണങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു എന്ന പേരിലാണ്. അതില്‍ ആര്‍എസ്എസ്സുകാര്‍ മാത്രമല്ല, സിപിഎമ്മുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരു ഭാഗത്തെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചതിനാണ് കേസ്. ഇപ്പോള്‍ ശാസ്ത്രീയമായ രീതിയിലാണ് സിപിഎമ്മുകാര്‍ കൊലപാതകമുള്‍പ്പെടെ അക്രമങ്ങള്‍ നടത്തുന്നത്. ഇതൊക്കെ പഠിപ്പിച്ചുകൊടുക്കുവാന്‍ ആളുകളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് പ്രചരിപ്പിക്കുകയും അഞ്ച് അന്വേഷണ സംഘത്തെ മാറി മാറി പരീക്ഷിക്കുകയും ചെയ്ത അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് അവസാനം സ്വന്തം വീട്ടിനടുത്തുള്ള അക്രമികളായ സഖാക്കളെ തന്നെ അറസ്റ്റ് ചെയ്യേണ്ടിവന്ന കാര്യം തലശ്ശേരിക്കാര്‍ മറന്നിട്ടില്ല.

കൂടാതെ ഫസലിനെ കൊലപ്പെടുത്തുവാനും പിന്നീട് രക്തം പുരണ്ട തുണി ആര്‍എസ്എസ്സുകാരന്റെ വീട്ടിനടുത്ത് ഉപേക്ഷിക്കുവാനും ഗൂഢാലോചന നടത്തിയ അന്നത്തെ തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും തിരുവങ്ങാട് ബ്രാഞ്ച് സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും തലശ്ശേരിക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇവരെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയത് നമ്മുടെ നികുതി പണം ഉപയോഗിച്ചാണ്. എന്നിട്ടും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

അതുപോലെ കഴിഞ്ഞ തിരുവോണ ദിവസം അഴീക്കോട് നീര്‍ക്കടവ് പട്ടാപ്പകല്‍ സിപിഎം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്ത സിപിഎമ്മുകാരാണ്. ഇതിന്റെ പേരില്‍ കള്ള പ്രചരണം നടത്തി നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ അടിച്ചു തകര്‍ക്കുകയും കൊള്ളയടിക്കുകയും രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കാര്യം ആനാട്ടുകാര്‍ക്ക് വ്യക്തമായറിയാം.

മട്ടന്നൂരില്‍ ഒരു അവിവാഹിതയായ യുവതിയുടെ മുട്ടിന് മുകളില്‍ തുണിപൊക്കി ആര്‍എസ്എസ് എന്ന് ചാപ്പക്കുത്തി എന്ന് പ്രചരണം അഴിച്ചുവിട്ട കഥയും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് അങ്ങിനെ പറഞ്ഞതെന്ന് പെണ്‍കുട്ടി തിരിത്തിപറഞ്ഞകാര്യം നമ്മളാരും മറന്നിട്ടില്ല. ഇങ്ങനെ കള്ളപ്രചരണം നടത്തി അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ച് കേസില്‍ കുടുക്കി കൂടെ നടത്തുന്ന മ്ലേച്ഛമായ പരിപാടികളുമായാണ് സിപിഎം മുന്നോട്ടുപോകുന്നത്. നങ്ങാറത്ത് പീടികയില്‍ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം കാരെ നിരുപാധികം വിട്ടയക്കണമെന്ന് എംഎല്‍എയായ കോടിയേരി പോലീസിന് കല്പന കൊടുത്തത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം കോടിയേരി ജനപ്രതിനിധിയാണ്. ആനിലയ്‌ക്ക് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ധര്‍ണ്ണയില്‍ ഒ.എം.സുജിത്ത് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈന്‍ സംസാരിച്ചു. പി.വി.ശ്യാംമോഹന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.