തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
മറയൂര്‍: കാട്ടാന ആലപ്പുര തകര്‍ത്തു, തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മറയൂര്‍ പത്തടിപ്പാലം സോമശേഖരന്‍ നായരുടെ ആലപ്പുരയാണ് ഇന്നലെ പുലര്‍ച്ചെ 3 മണിയോടെ കാട്ടാന തകര്‍ത്തത്. ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളായ സതീഷന്‍, മണിയന്‍, രജ്ഞന്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. രണ്ട് കാട്ടാനകളാണ് സ്ഥലത്ത് നാശം വിതച്ചത്. കരിമ്പും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ശര്‍ക്കരയും തിന്നു തീര്‍ത്താണ് കാട്ടാന മടങ്ങിയത്.
















