ഏച്ചോം : യോഗക്ഷേമസഭ ഏച്ചോം ഉപസഭയുടെ കുടുംബസംഗമവും ഓണാഘോഷവും നടത്തി പുതിയില്ലം വിഷ്ണു എമ്പ്രാന്തിരി അധ്യക്ഷതവഹിച്ചു, പീനികാട്ടില്ലം ഈശ്വരന്‍ നമ്പുതിരി മുഖ്യപ്രഭാഷണം നടത്തി, ശങ്കരന്‍ എമ്പ്രാന്തിരി കൊല്ലിവയല്‍ , ഈശ്വരന്‍ എമ്പ്രാന്തിരി വാമല്ലൂല്‍ എന്നിവര്‍ സംസാരിച്ചു. ഉപസഭയുടെ പുതിയ ഭാരവാഹികളായി പുതിയില്ലം ഗോവിന്ദന്‍ എമ്പ്രാന്തിരി ,പ്രസാദ് പുതിയില്ലം എന്നിവര്‍ ചുമതല ഏറ്റെടുത്തു.
ശ്രിവിദ്യപുതിയില്ലം, മഞ്ജു വാമല്ലൂര്‍, അനന്ദകൃഷ്ണന്‍ കല്ലമ്പള്ളി, ശ്രീരാജ്പുതിയില്ലം എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ശങ്കര്‍പ്രസാദ് വാമല്ലൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും നടന്നു.
















