പ്രതികള്‍ സിപിഎമ്മുകാര്‍
മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തിയ ബിഎംഎസ് – ബിജെപി നേതാക്കള്‍ക്കെതിരെ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. മൂന്നാര്‍ സ്വദേശികളായ ശക്തിവേല്‍, മഹേഷ്, പാല്‍രാജ്, ഈശ്വര്‍,എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികള്‍ പോലീസിന് മുന്നില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്യാതിരിക്കുന്നത്. സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ തോട്ടം തൊഴിലാളികളാണ് എന്ന് പോലീസും സിപിഎമ്മുകാരും പ്രചാരണം നടത്തിയിരുന്നു. തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചന തിരിച്ചറിഞ്ഞ് ബിഎംഎസിലേക്ക് അടുക്കുന്നതറിഞ്ഞായിരുന്നു അക്രമണം.
















