കൊച്ചി: ‘ഗോസ്റ്റ് ദ മ്യൂസിക്കല്‍’ എന്ന ലോകപ്രശസ്ത സിനിമയുടെ ഇംഗ്ലീഷ് നാടകാവിഷ്‌കാരം ‘ഗോസ്റ്റ്’ എന്ന പേരില്‍ ജെടിപായ്‌ക്കില്‍ അവതരിപ്പിക്കുന്നു. 13-ന് രാത്രി ഏഴിനാണ് നാടകം. 1990-ലെ മികച്ച സിനിമക്കുള്ള അക്കാഡമി നോമിനേഷനും ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട് ഈ സിനിമ.
ലൈല അല്‍വാറിസാണ് സംവിധായകന്‍. റാഹേല്‍ തോമസ്, മന സാന്തനം, കരണ്‍ മച്ചാഡോ, പ്രേം കോശി, പ്രിയ മെന്‍ഡസ് എന്നിവര്‍ വേദിയിലെത്തും. സാം, മോളി എന്നീ യുവമിഥുനങ്ങളാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
















