കഞ്ഞിക്കുഴി : ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചും കഴുത്തില്‍കയറിട്ടും അവഹേളിച്ച സിപിഎമ്മിന്റെ നടപടി ഭാരതീയഗുരുപരമ്പരയോടുള്ള നിന്ദയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസമിതിയംഗം സ്വാമി ദേവചൈതന്യ പറഞ്ഞു.2840-ാം നമ്പര്‍ എസ്എന്‍ഡിപിപഴയരിക്കണ്ടം ശാഖ യോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയരുടെആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ നടപടിക്കെതിരെ ഹിന്ദു സമൂഹംഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍എസ്എന്‍ഡിപി തൊടുപുഴ യൂണിയന്‍ കൗണ്‍സിലര്‍ ശശി കണ്യാലില്‍, കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ ബാലചന്ദ്രന്‍ചൂരക്കുഴി, ഗോപി പുരയിടത്തില്‍, സുമിത് ശാന്തികള്‍ തുടങ്ങിയവര്‍സംസാരിച്ചു.
















