മുട്ടവിരിഞ്ഞ് കുഞ്ഞ് പുറത്തുകടക്കുന്നതുപോലെ വികാസംനേടിയ അന്തഃകരണം സങ്കുചിത വലയങ്ങള്‍ ഭേദിച്ച് കൂടുതല്‍ സ്വതന്ത്രവും വിശാലവുമായ മണ്ഡലത്തിലേക്ക് ചെല്ലണം.
മറിച്ച് അവഗണിക്കപ്പെട്ടാല്‍ കെട്ടമുട്ടപോലെ മനോബുദ്ധികള്‍ ദുഷിച്ചുനാറും. അത് വ്യക്തിക്കും സമുദായത്തിനും ഉപദ്രവമായി തീരുകയും ചെയ്യും.
















