നാദാപുരം: നാദാപുരം മേഖലകളില്‍ നായകളെ വെട്ടി ആയുധ പരിശീലനം നടത്തുന്ന സംഘം വിലസുന്നു. പോലിസിന്റെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന ഈ സംഭവം പോലീസ് കാണാതേ പോകുന്നതില്‍ ദുരൂഹത ഏറുന്നു .നാദാപു രം പ്രദേശങ്ങളില്‍ കഴുത്തിന് വെട്ടേറ്റ് വൃണമായി വേദന കൊണ്ട് പരക്കം പായുന്ന നായകള്‍ നിത്യകാഴ്ചയാണ്. റോഡില്‍ അലഞ്ഞു തിരിയു ന്ന നായ്‌ക്കളെ രാത്രി വൈകി ബൈക്കില്‍ എത്തിയാണ് മൂര്‍ച്ച ഏറിയ ആയുധം കൊണ്ട് കഴുത്തിന് വെട്ടി പരിശീലനംനടത്തുന്നത് . രൂപ മാറ്റം വരുത്തി നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച് രാത്രി കാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന ബൈക്കി ലാണ്ഇത്തരം സംഘങ്ങള്‍ നായവേട്ടക്ക് ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു . കഴിഞ്ഞ വര്‍ഷം ഇത്തരം സംഭവങ്ങള്‍ ഉണ്ടായങ്കിലും പോലീസ്സ് രാത്രികാല പട്രോളിംങ്ങ് ശക്തമാ ക്കിയതോടെ ഇതിന് കുറവ് വന്നിരുന്നു കല്ലാച്ചി ടൗണില്‍ കഴുത്തിന് വെട്ടേറ്റ മുറി വോടെ തലങ്ങും വിലങ്ങും ഓടുന്ന നായകള്‍ കടകളിലും ,വീടുകളിലും ഓടിക യറുന്നതിനാല്‍ നാട്ടുകാരും ഭീതിയിലാണ് .തീവ്രവാദ സംഘടനകള്‍ നായയെ വെട്ടി ആയുധ പരിശീലനം നടത്തു ന്നതായി പോലീസിന് വിവരം ഉണ്ടങ്കിലും ഇതേപ്പറ്റി അന്വേ ഷണം നടത്താന്‍ രഹസ്യാ ന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.
















