അമ്പലത്തില്‍ വിളക്ക് കത്തിക്കുന്ന എണ്ണ ഉണ്ടെങ്കില്‍ നാല് പപ്പടം കാച്ചാമെന്ന് പറഞ്ഞ സിപിഎം…. അമ്പലം പൊളിച്ചു കപ്പ നടണം… ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും… രാമായണവും ഭഗവദ്ഗീതയും കത്തിച്ചാല്‍ അത്രയും അന്ധവിശ്വാസം സമൂഹത്തില്‍ ഇല്ലാതാകും…. എന്നൊക്കെ പറഞ്ഞ് ഹിന്ദുസമൂഹത്തിന്റെ ആരാധനാ വിശ്വാസപ്രമാണങ്ങളെ കാലങ്ങളായി അവഹേളിച്ചവരാണ് സി.പി.എമ്മുകാര്‍…. ഇപ്പോഴിതാ കൃഷ്ണവിഗ്രഹം പിടിച്ചുകൊണ്ട് ശ്രീകൃഷ്ണ ശോഭയാത്ര നയിക്കുന്നു…. വൈകാതെ ശ്രീരാമനും ജീവിച്ചിരുന്നതായി അവര് സമ്മതിക്കും. അങ്ങനെ വന്നാല്‍ സഖാക്കള്‍ ശ്രീരാമജയന്തി ആഘോഷിക്കുകയും വേണ്ടിവന്നാല്‍ ശ്രീരാമ ജന്മസ്ഥലമായ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അവര്‍ തന്നെ മുന്‍കൈയെടുക്കുകയും ചെയ്യും.
ഗോവധ നിരോധനത്തില്‍ പ്രതിഷേധിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തിയവര്‍ ജൈവകൃഷിയുടെ പേരില്‍ പശുക്കളെ വളര്‍ത്താന്‍ തുടങ്ങി. സഖാക്കള്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാന്‍ തുടങ്ങി. നാളെ ചിലപ്പോള്‍ ‘ഓം’ എന്ന ചിഹ്നത്തില്‍ നിന്നാണ് അരിവാള്‍ ഉണ്ടായതെന്നും കൃഷ്ണന്റെ പ്രധാന ആയുധം അരിവാളും ചുറ്റികയുമൊക്കെ ആണെന്നും പറഞ്ഞേക്കാം…!!
ഹിന്ദുമത ആഘോഷങ്ങളോട് അയിത്തം പുലര്‍ത്തിയിരുന്ന സിപിഎമ്മിനെ തങ്ങളുടെ വഴിയെ നടത്തിക്കാന്‍ കഴിഞ്ഞതില്‍ സംഘത്തിന് അഭിമാനിക്കാം. സിപിഎമ്മിന്റെ പരാജയവും…. ആശയപരമായ പൊള്ളത്തരവും തുറന്നു കാണിക്കാന്‍ കഴിഞ്ഞതിലും.
















