Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിവേചനത്തെ അധികാരംകൊണ്ടേ നേരിടാന്‍ കഴിയൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 09:10 pm IST
inVicharam

വിദ്യാഭ്യാസ മേഖലയില്‍ ഈഴവ സമുദായത്തിന്റെ വേരറുത്തത് ഇടതുസര്‍ക്കാരിന്റെ കാലത്താണ്. വിദ്യാഭ്യാസ മേഖലയില്‍ എന്നും കബളിപ്പിക്കപ്പെട്ട സമുദായമാണ് ഈഴവസമുദായം”. എസ്എന്‍ഡിപി യോഗം പുറക്കാട്ട് കരൂര്‍ 796-ാം നമ്പര്‍ ശാഖ പുതിയതായി പണികഴിപ്പിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന അവസരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യമാണ് മേലുദ്ധരിച്ചത്.

വിദ്യാഭ്യാസ മേഖലയില്‍ കബളിപ്പിക്കപ്പെട്ടത് എസ്എന്‍ഡിപി മാത്രമല്ല. മുഴുവന്‍ ഹിന്ദുസമുദായംകൂടിയാണ്. വിദ്യാഭ്യാസ മേഖലയില്‍ മാത്രമേ കബളിപ്പിക്കപ്പെട്ടിട്ടുള്ളൂ? അല്ലേ അല്ല. എല്ലാ മേഖലകളിലും കബളിപ്പിക്കപ്പെട്ടു.വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും. സംഭവിച്ചത് എല്ലാം മതേതരത്വത്തിന്റെ ബാനറില്‍. ആരാണിതിനുത്തരവാദി?ഹിന്ദുക്കള്‍തന്നെ.ജാതിയുടെ പേരില്‍ തമ്മില്‍തല്ലി തലപൊളിക്കുന്ന ഭൂരിപക്ഷസമുദായത്തെ വരുതിയില്‍വരുത്താന്‍ മാറിമാറിവന്ന എല്ലാ സര്‍ക്കാരുകള്‍ക്കും നിഷ്പ്രയാസം സാധിച്ചു. ഹിന്ദുക്കള്‍ അതിനുനിന്നുകൊടുത്തു. പ്രതികരിച്ചില്ല, പ്രതിഷേധിച്ചില്ല. അഥവാ പ്രതികരിച്ചാല്‍ അത് നാമമാത്രമായി കലാശിച്ചു.

ഹിന്ദുക്കളില്‍ എന്നും ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ ഛിദ്രം ഇടതുസര്‍ക്കാരും വലതുസര്‍ക്കാരും മുതലെടുത്തു. സമ്മര്‍ദ്ദംകൊണ്ട് സഹികെട്ടാല്‍ ഒന്നോ രണ്ടോ അപ്പക്കഷണങ്ങള്‍ വലിച്ചെറിഞ്ഞുകൊടുക്കും. നായരും ഈഴവനും അതുകൊണ്ട് തൃപ്തിപ്പെട്ട് അടങ്ങും. ഈ സ്ഥിതിവിശേഷം തുടങ്ങിയിട്ട് എത്രകാലമായി? കേരളപ്പിറവി മുതല്‍ എന്നുപറഞ്ഞാല്‍ തെറ്റാകില്ല. അതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഹിന്ദുക്കള്‍ ഒരു പാഠവും പഠിച്ചില്ല എന്നതാണ് സത്യം.എല്ലാവര്‍ക്കും അവരവരുടെ കാര്യം മാത്രം.നിഷ്‌ക്രിയത്വത്തിന്റെ മൂര്‍ത്തീരൂപങ്ങളാണ് ഹിന്ദുക്കള്‍.

ഇതിന്റെ അര്‍ത്ഥം ഹിന്ദുവിന്റെ മനസ്ഥിതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നല്ല. വന്ന മാറ്റം അഥവാ വന്നുകൊണ്ടിരിക്കുന്ന മാറ്റം പുറത്തുകാണിക്കാന്‍ ഒരു മടി,  അതോ ധൈര്യക്കുറവോ? രണ്ടും ഉണ്ടെന്നു തോന്നുന്നു. നല്ലകുട്ടി ചമഞ്ഞിരിക്കാനാണ് അധികംപേര്‍ക്കും ഇഷ്ടം. എന്തുവന്നാലും എന്നേയും എന്റെ കുടുംബത്തെയും ബാധിക്കുന്ന കാര്യമല്ലല്ലോ എന്ന സമീപനമാണ് അധികംപേര്‍ക്കും. മതേരതത്വത്തിന്റെ മറ സഹായിക്കാനുണ്ടുതാനും. മഹാമനസ്‌കതയുടെ പ്രതിരൂപങ്ങള്‍!

വെള്ളാപ്പള്ളി ഒരു കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്നു. വെട്ടിത്തുറന്ന് സംസാരിക്കാന്‍ അദ്ദേഹത്തിനറിയാം. ആ ശൈലി സ്വീകരിച്ചത് ഈഴവസമുദായത്തെ ഒരുമിപ്പിക്കാന്‍ സഹായിച്ചു എന്നത് ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഈഴവസമുദായം ഇന്നൊരു സംഘടിതശക്തിയാണ്. എല്‍ഡിഎഫിലെ കൊഴിഞ്ഞുപോക്ക് എസ്എന്‍ഡിപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. കുറച്ചൊക്കെ അതുകൊണ്ട് ശക്തിപ്പെടുത്തുന്നു. കുറച്ചൊക്കെ അതുകൊണ്ട് നേട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടുതാനും. ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും.

എന്നാല്‍ സമുദായശക്തികൊണ്ട് നേടാവുന്ന കാര്യങ്ങള്‍ക്കു ഒരു പരിധിയുണ്ട്. നേടുന്ന കാര്യങ്ങള്‍ ശാശ്വതമായിക്കൊള്ളണമെന്നില്ല. ഇതെല്ലാം വെള്ളാപ്പള്ളി ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല മതേതരത്വത്തിന്റെ പേരില്‍ ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചും ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷത്തോടുള്ള ശത്രുത നിലനിര്‍ത്തിയും ഭരിക്കുന്ന രീതിയെ നേരിടാന്‍ സംഘടിതമാണെങ്കിലും എസ്എന്‍ഡിപിക്ക് ഒറ്റക്ക് സാധ്യമല്ലെന്നുള്ള സത്യം വെള്ളാപ്പള്ളി മനസ്സിലാക്കിയാല്‍ നന്ന്.

എന്താണ് ഈ ചുറ്റുപാടില്‍ പരിഹാരമായിട്ടുള്ളത്? ഹിന്ദു ഏകീകരണം. ഏകീകരണം ഹിന്ദുവിന് ശക്തിയേകുമെന്നുറപ്പാണ്.അതിന് അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള കാര്യം എല്ലാവര്‍ക്കുമറിയാം.

പക്ഷെ അതുകൊണ്ടായില്ല. അതിന് എന്‍എസ്എസിന്റെ സഹകരണം അനിവാര്യമാണ്. പക്ഷെ സുകുമാരന്‍നായര്‍ ഏതോ സ്വപ്‌നലോകത്തിലാണ്. സമദൂരത്തിന്റെയോ ശരിദൂരത്തിന്റെയോ ബഹുദൂരത്തിന്റെയോ മാസ്മരികലോകത്തിലാണെന്നു തോന്നുന്നു.

ഇതുവരെ മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ അനുഭവിച്ചതും ഇന്നും അനുഭവിക്കുന്നതുമായ വിവേചനഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒരേ ഒരു വഴി എസ്എന്‍ഡിപി ഒരു രാഷ്‌ട്രീയപാര്‍ട്ടി ഉടന്‍ രൂപീകരിക്കുകയും ഈഴവസമുദായത്തെ ഒരു വോട്ടുബാങ്കാക്കി മാറ്റുകയുമാണ്. ലക്ഷ്യം അധികാരംതന്നെ. രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാക്കുകയില്ലെന്ന് വീണ്ടും വീണ്ടും വെള്ളാപ്പള്ളി പറയാറുള്ളത് ദീര്‍ഘദര്‍ശനം ചെയ്യാനുള്ള കഴിവുകേടുകൊണ്ടാണെന്ന് തോന്നുന്നു. ഇന്നല്ലെങ്കില്‍ നാളെ ഒരു രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുമെന്നുറപ്പാണ്.

ഇൗ പുതിയ പാര്‍ട്ടിയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഈഴവരുടെ വലിയൊരു ഭാഗം ഒഴുകും.

വെള്ളാപ്പള്ളി എന്ന നേതാവിന്റെ കീഴിലുള്ള അണികള്‍ നിര്‍ണായകമായൊരു ശക്തിയായി പരിണമിക്കുന്നതിന്റെ ഫലം അധികാരം ഹിന്ദുക്കളുടെ കൈകളില്‍ നിക്ഷിപ്തമാവുക എന്നതാണ്.പുതിയ പാര്‍ട്ടി ബിജെപിയോട് യോജിച്ച് അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം സുനിശ്ചിതം. അതോടെ  കേരളത്തില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നാമാവശേമാകുമെന്നുറപ്പാണ്. ഹിന്ദുക്കളെ ഏറ്റവും ദ്രോഹിച്ചിട്ടുള്ളതിന്റെ കര്‍മഫലം അനുഭവിക്കാതിരിക്കുകയില്ലല്ലോ? അക്രമവും അടിച്ചമര്‍ത്തലുംകൊണ്ട് ജനാധിപത്യസമ്പ്രദായത്തിലുള്ള ഭരണം നിലനിര്‍ത്താന്‍ സാധ്യമല്ലെന്നുള്ള പാഠം സിപിഎം ഇതുവരെ പഠിക്കാത്താണ് സങ്കടം. അങ്ങനെ കേരളത്തിലെ ഭരണം ഹിന്ദുവിന്റെ കയ്യില്‍ സുരക്ഷിതമാകുമെന്ന് കരുതാം.

ഇതിലടങ്ങിയ സൂചനകള്‍ പ്രായോഗികമാണ്, സ്വീകരിക്കേണ്ടതുമാണ്. ഇനി കളയാന്‍ സമയമില്ല. ആലോചിക്കൂ. ഉടന്‍ തീരുമാനമെടുത്താല്‍ തദ്ദേശസ്വയംഭരണം ഭൂരിപക്ഷത്തിന്റെ കയ്യിലാകുമെന്നുറപ്പാണ്. പിന്നെ അസംബ്ലിയിലേക്കുള്ള പ്രയാണം എളുപ്പമാവുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.