Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീകൃഷ്ണജയന്തി: ജില്ലയില്‍ 3000 ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 03:15 pm IST
in Kozhikode

കോഴിക്കോട്: പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്‍മാര്‍ ഗ്രാമ നഗരവീഥികള്‍ കീഴടക്കാന്‍ ഇനി ഒരു ദിനം മാത്രം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ബാലഗോകുലം – ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വീടിന് ഗോവ് നാടിന് കാവ് മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശവുമായാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ 3000 ശോഭായാത്രകള്‍ നടക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ സംഗമിച്ച് 500 ഓളം മഹാശോഭായാത്രകളാകും. കൃഷ്ണവേഷമണിഞ്ഞ ബാലികാ ബാലന്‍മാര്‍, ഗോപികാവേഷം ധരിച്ച ബാലികമാര്‍, താലപ്പൊലി, ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മാറ്റുകൂട്ടും. പ്രാദേശിക ശോഭായാത്രകള്‍ ഉച്ചയ്‌ക്ക് ശേഷം 3.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പ്രധാന സ്ഥലങ്ങളില്‍ സംഗമിച്ച് മഹാശോഭായാത്രയായി വൈകീട്ട് 5.30ഓടെ ക്ഷേത്രങ്ങള്‍, ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമാപിയ്‌ക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.

ആര്‍എസ്എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് അജിത്ത് മഹാപാത്ര, ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ കോഴിക്കോട്ട് നടക്കുന്ന മഹാശോഭായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന്‍ മാസ്റ്റര്‍ കുന്ദമംഗലത്തും സംസ്ഥാന സെക്രട്ടറി സ്മിത വത്സലന്‍ നാദാപുരത്തും സംസ്ഥാന സമിതി അംഗങ്ങളായ കെ.സി. മോഹനന്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വടകരയിലും രാധാകൃഷ്ണന്‍ ഉണ്ണികുളം പന്തീരാങ്കാവിലും പെണ്ണൂട്ടി ടീച്ചര്‍ പാറോപ്പടിയിലും നടക്കുന്ന മഹാശോഭായാത്രകളില്‍ പങ്കെടുക്കും.

ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി സപ്തംബര്‍ അഞ്ചിന് രാവിലെ അഞ്ചിന് ‘ഭജനരഥങ്ങള്‍ നഗരപ്രദക്ഷിണം ചെയ്യും. തുടര്‍ന്ന് രാവിലെ ഏഴിന് മാനസികാരോഗ്യ കേന്ദ്രം- കുതിരവട്ടം, ബാലസദനം- വെള്ളിമാടുകുന്ന്, വൃദ്ധസദനം- വെള്ളിമാട്കുന്ന്, ബാലികാസദനം – ചേവായൂര്‍, ബാലസദനം- ചെറുവറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസാദവിതരണം നടത്തി ബാലദിനസന്ദേശം നല്‍കും.

നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന ആയിരക്കണക്കിന് ബാലികാബാലന്‍മാര്‍ കൃഷ്ണവേഷത്തില്‍ അണിനിരക്കുന്ന മഹാശോഭായാത്ര ഉച്ചയ്‌ക്ക് ശേഷം 3.30ന് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ശ്രീകൃഷ്ണനാണ് മഹാശോഭായാത്ര നയിക്കുക. വിവിധ നഗര്‍ സമിതികളുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, വെള്ളയില്‍ ശ്രീ വലിയ കാമ്പുറം ഗുരുക്ഷേത്ര പരിസരം, ശ്രീ അഴകൊടി ദേവീ ക്ഷേത്രം, തറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രം, പന്നിയങ്കര ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന വിവിധ ഉപശോഭായാത്രകള്‍ ബലരാമനും പഞ്ചപാണ്ഡവരും നയിക്കും.

ഈ ഉപശോഭായാത്രകള്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മഹാശോഭായാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണ്ണേശ്വരിക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമ്പാടിയില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും.

ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന്‍മാസ്റ്റര്‍, മേഖലാ പ്രസിഡന്റ് പി.എം. ശ്രീധരന്‍ മാസ്റ്റര്‍, മേഖലാ ട്രഷറര്‍ കെ.ടി. ബാലചന്ദ്രന്‍, കോഴിക്കോട് മഹാനഗരം സ്വാഗതസംഘം പ്രസിഡന്റ് കൃഷ്ണാനന്ദ കമ്മത്ത്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എ.വി. രംഗനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.