Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴയില്‍ വീണ്ടും ആക്രമണം; വാഹനത്തിന് തീവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:05 pm IST
inAlappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വര്‍ഗീയകലാപത്തിന് സമൂഹ്യവിരുദ്ധരുടെ ഗൂഢശ്രമം. പള്ളിയുടെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ജമാഅത്ത് അസ്സോ. കമ്മിറ്റി അംഗത്തിന്റെ വാഹനവും മറ്റൊരാളുടെ ബൈക്കും തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പൊഴിക്കര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിന് കീഴിലുള്ള കാട്ടുമ്പുറം മസ്ജിദുല്‍ ഹിദായ തൈക്കാവിന്റെ ജനല്‍ചില്ലാണ് ബുധനാഴ്ച രാവിലെ എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടത്. ഇന്നലെ പലര്‍ച്ചെ ഒരു മണിയോടെപുന്നപ്ര കുറവന്തോട് ജങ്ഷനു സമീപമുള്ള ടി.കെ.പി. സലാഹുദീന്റെ ഉടമസ്ഥതയിലുള്ള ഇന്‍സുലേറ്റഡ് മിനിലോറി തീവെച്ചു നശിപ്പിച്ചു.

അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷന്‍ ഖജാന്‍ജിയും മത്സ്യവ്യാപാരിയുമായ ടി.കെ.പി. സലാഹുദീന്റെ വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും ക്യാബിന്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച നിലയിലാണ് കണ്ടത്. പുലര്‍ച്ചെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നും വരുകയായിരുന്നവരാണ് വാഹനം കത്തുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടി.കെ.പി. സലാഹുദീന്റെ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റിലെ ജീവനക്കാരെത്തിയാണ് തീ അണച്ചത്.

വാഹനത്തിനു സമീപം തീവെയ്‌ക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. കാക്കാഴം വെളിമ്പറമ്പില്‍ നൗഫലിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കും അജ്ഞാതര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസങ്ങളിലായി അമ്പലപ്പുഴയില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായി ചില സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് പള്ളിക്കുനേരെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ നിസ്‌കാരത്തിനെത്തിയവരാണ് ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

പള്ളിയോട്‌ചേര്‍ന്ന മുന്‍ഭാഗത്തെഗേറ്റ് തുറന്ന് ഉള്ളില്‍ കടന്നാണ് ജനല്‍ചില്ലുകള്‍ തകര്‍ത്തത്. എറിയാനുപയോഗിച്ച കല്ലും പോലീസ് കണ്ടെടുത്തു. പള്ളിക്ക്‌നേരെ നടന്ന അക്രമത്തെ തുടര്‍ന്ന് അമ്പലപ്പുഴ സിഐ യുടെനേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാ അത്ത് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു.

സമാധാനപരമായി പിരിഞ്ഞ ചര്‍ച്ചക്കുശേഷമാണ് ഇന്നു പുലര്‍ച്ചെ ജമാഅത്ത്ക്കമ്മിറ്റിയംഗത്തിന്റെ വാഹനം തീവെച്ചു നശിപ്പിച്ചത്. ദിവസങ്ങള്‍ മുമ്പ് കാട്ടുമ്പുറം തൈക്കാവിന്റെ സമീപവാസിയായ നസീറിന്റെ കാര്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കൂടുതല്‍ അക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്തെ ആരാധനാലയങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രി, ജി. സുധാകരന്‍ എംഎല്‍എ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, വിവിധ രാഷ്‌ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

അക്രമം ആസൂത്രിതം: ബിജെപി

ആലപ്പുഴ: പുന്നപ്രയിലും വണ്ടാനത്തും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അക്രമസംഭവങ്ങള്‍ ആസൂത്രിതമെന്നും നാട്ടില്‍ കലാപം ഉണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ശ്രമമാണിതെന്നും ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ പറഞ്ഞു.

എത്രയുംവേഗം പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.