ചേര്‍ത്തല: കാര്‍ത്ത്യായനി ക്ഷേത്രത്തിനു മുന്നില്‍ അനധികൃത സ്റ്റേജ് നിര്‍മ്മിച്ച് സമ്മേളനം, ബിജെപി പ്രതിഷേധിച്ചു. പണിമുടക്ക് ദിവസം തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് വേദി തയ്യാറാക്കിയത്.
പൊതുസമ്മേളനങ്ങള്‍ പാടില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം സ്ഥാപിച്ച ബോര്‍ഡിനെ മറികടന്നായിരുന്നു നേതാക്കളുടെ വേദി നിര്‍മാണം. പൊതുപരിപാടികള്‍ നടത്തുന്നതിനായി ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലായി സ്ഥലമുണ്ടെങ്കിലും ക്ഷേത്രത്തിന് മുന്നില്‍ ഇത്തരമൊരു വേദി നിര്‍മിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി സംഘര്‍ഷമുണ്ടാക്കുവാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിനുപിന്നിലെന്ന് ബിജെപി ആരോപിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറി അഡ്വ.അജിത്, വി.കെ. രാജു, ബിജീഷ് നെടുമ്പ്രക്കാട് എന്നിവര്‍ സംസാരിച്ചു.
















