മാരാരിക്കുളം: കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും തിരുവനന്തപുരം സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിന്റെയുംചേര്‍ത്തല ശ്രീനാരായണ കോളേജ് സുവോളജി വിഭാഗത്തിലെ സയന്‍സ് ഫോര്‍ സസ്റ്റെയ്‌നബിള്‍ നേച്ചര്‍ ആന്‍ഡ് കമ്യൂണിറ്റിയുടെയും (എസ് ഫോര്‍ എസ്എന്‍സി) സംയുക്താഭിമുഖ്യത്തില്‍ ദേശീയ പരിസ്ഥിതിബോധവത്കരണ പരിപാടിയുടെ ഭാഗമായി മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തെക്കുറിച്ച് അഞ്ചിന് ശില്പശാല നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന പരിശീലന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.അനിരുദ്ധന്‍ അധ്യക്ഷത വഹിക്കും. സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447183059 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
















