യുഎന്‍: സോമാലിയയില്‍ 85,000ല്‍ അധികം ആളുകള്‍ കൊടും പിട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്രസഭ റിപ്പാര്‍ട്ട്. യുഎന്‍ പ്രത്യേക സമിതി നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍.
2011ല്‍ സോമാലിയയില്‍ കൊടും ദാരിദ്ര്യം അനുഭവപ്പെട്ടിരുന്നു. അതിനുശേഷം യുഎന്നിന്റേയും ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ഇടപെടലിനെ തുടര്‍ന്ന് ഇവിടുത്തെ സ്ഥിതിഗതികളില്‍ മാറ്റം വന്നെങ്കിലും ഭക്ഷണ ലഭ്യതക്കുറവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
യുഎന്നിന്റെ റിപ്പോര്‍ട്ടു പ്രകാരം നിലവില്‍ 2.3 മൂന്നു ലക്ഷം ആളുകള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഈവര്‍ഷം ഡിസംബര്‍ എത്തുന്നുന്നതോടെ രാജ്യത്തെ 17 ശതമാനം ആളുകള്‍ വീണ്ടും കൊടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടും.
കൂടാതെ 40,000 ആളുകള്‍ക്ക് പോഷകാഹാരങ്ങളുടെ ലഭ്യതക്കുറവു മൂലമുള്ള അസുഖ ബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
സോമാലിയയിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി എത്രയും പെട്ടന്ന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കൊടും ദാരിദ്ര്യത്തിനുള്ള സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനാവുന്നതല്ലെന്നും സോമാലിയയിലെ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ ഡി ക്ലെര്‍ക്ക് അറിയിച്ചു.
















