Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എല്ലാവര്‍ക്കും വീട്’ പദ്ധതിയില്‍ കേളത്തിലെ 15 നഗരങ്ങളെ ഉള്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 01:35 am IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും വീട്’ പദ്ധതിയില്‍ രാജ്യത്തെ 305 നഗരങ്ങളെ ഉള്‍പ്പെടുത്തി. കേരളത്തിലെ 15 നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ, കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോഡ്, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൊടുപുഴ, തൃക്കാക്കര, തൃശൂര്‍ എന്നീ നഗരങ്ങളിലാണ് എല്ലാവര്‍ക്കും വീട് പദ്ധതി നടപ്പാക്കുന്നത്.

സ്മാര്‍ട്ട് സിറ്റികള്‍, അമൃത് നഗരങ്ങള്‍ എന്നിവയ്‌ക്കുപുറമേ കേന്ദ്രനഗരവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് ‘എല്ലാവര്‍ക്കും വീട്’. ഒന്‍പത് സംസ്ഥാനങ്ങളിലെ 305 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.നഗരങ്ങളിലെ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന പദ്ധതിയിലൂടെ ചേരിനിര്‍മ്മാര്‍ജ്ജനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. നഗരങ്ങളില്‍ അധിവസിക്കുന്ന പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനായി അടുത്ത ആറുവര്‍ഷത്തേക്ക് 2ലക്ഷം കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 2.30 ലക്ഷം രൂപ വരെ ഓരോ വീടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ മുടക്കും.

ഛത്തീസ്ഗട്ട്(36), ഗുജറാത്ത്(30), ജമ്മു കാശ്മീര്‍(19), ഝാര്‍ഖണ്ഢ്(15), മധ്യപ്രദേശ്(74), ഒറീസ(42),രാജസ്ഥാന്‍(40), തെലങ്കാന(34) എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാകുന്ന നഗരങ്ങളുടെ എണ്ണം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമായ 2022ന് മുമ്പായി രണ്ടുകോടി പേര്‍ക്ക് വീട് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നഗരങ്ങളിലെ ഭവനപദ്ധതികള്‍ക്കായി മറ്റ് ആറ് സംസ്ഥാനങ്ങള്‍ കൂടി കേന്ദ്രനഗരവികസന മന്ത്രാലയവുമായി എംഒയു ഒപ്പിട്ടിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, ഉത്തരാഖണ്ഢ് എന്നീ സംസ്ഥാനങ്ങളാണ് ഒപ്പുവെച്ചിരിക്കുന്നത്. കാര്‍ഷികേതര ഭൂമി നഗരവികസന പദ്ധതികള്‍ക്കായി വിട്ടുനല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഈ സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പ്ലാന്‍ അംഗീകരിക്കുന്നതിനും ഉള്‍പ്പെടെ ഏകജാലക സംവിധാനങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തും.

രാജ്യത്തെ നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മൂന്നു വലിയ പദ്ധതികളായ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ & അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്), നഗരങ്ങളിലെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കം കുറിച്ചത്. രാജ്യത്ത് ഇതുവരെ നടന്നതില്‍ വച്ചേറ്റവും വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം രൂപരേഖ തയ്യാറാക്കിയതാണ് മൂന്ന് പദ്ധതികളും. നൂറ് സ്മാര്‍ട്ട് സിറ്റികളും 500 അമ-ത് നഗരങ്ങളും മറ്റ് നഗരങ്ങളില്‍ എല്ലാവര്‍ക്കും ഭവനം പദ്ധതിയുമാണ് നടപ്പാക്കുന്നത്.

മൂന്നുപദ്ധതികളിലുമായി കേരളത്തിന് വലിയ നേട്ടമാണ് ലഭിച്ചിരിക്കുന്നത്.സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ കൊച്ചി ഉള്‍പ്പെട്ടിട്ടുണ്ട്. അമൃത് നഗരം പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 നഗരങ്ങള്‍ ഇടംപിടിച്ചു. ഇതിന് പിന്നാലെയാണ് എല്ലാവര്‍ക്കും വീട് പദ്ധതിയില്‍ പതിനഞ്ച് നഗരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി മിഷന്‍, അമൃത്, നഗരപ്രദേശങ്ങളില്‍ എല്ലാവര്‍ക്കും ഭവനം നിര്‍മ്മിക്കല്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പൂര്‍ണ്ണസ്വാതന്ത്ര്യമാണുള്ളത്. പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും അനുമതി നല്‍കുന്നതിലും യാതൊരു വിവേചനവും ഉണ്ടാവില്ലെന്ന് സ്മാര്‍ട്ട് സിറ്റി ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പുറത്തിറക്കിയ മാര്‍ഗ്ഗരേഖകള്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

Kerala

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

Kerala

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.