ന്യൂദല്‍ഹി: രക്ഷാബന്ധന മഹോത്സവത്തോടനുബന്ധിച്ച് എല്ലാജനങ്ങള്‍ക്കും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ നേര്‍ന്നു. രാഖി ബന്ധനത്തിലൂടെ സഹോദരി സഹോദരന്‍മാര്‍ക്ക് അഭേദ്യമായ സ്‌നേഹവും വിശ്വാസവുമാണ് ഉണ്ടാകുന്നത്. ഭാരതത്തിലെ സ്ത്രീകളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും രാഷ്‌ട്രപതിയുടെ സന്ദേശത്തില്‍ പറഞ്ഞു.
















