യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്തു വര്‍ഷം പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്നിട്ട് അവിടെ ഒന്നും നടത്താന്‍ പറ്റിയില്ല. ഇത്രയൊക്കെ ഗൃഹപാഠം അറിയാമെങ്കില്‍ എന്തേ നിങ്ങള്‍ പിന്നെ ഭരിക്കാന്‍ കേറീല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്തിന് നാണംകെട്ട പരാജയം ഏറ്റുവാങ്ങി.
അനില്‍ നമ്പീശന്‍
താങ്കള്‍ ഗൃഹപാഠവും ഇമ്പോസിഷനും ചെയ്ത് നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തിലെ ജനങ്ങള്‍ കണ്ടിട്ടുള്ളതാ. നിങ്ങള്‍ ഭരിക്കുമ്പോഴല്ലേ ഭീകരര്‍ ഇവിടെ വന്ന് ആക്രമണം നടത്തിയത്. അപ്പോള്‍ എന്തേ ചെയ്തുവെച്ച ഗൃഹപാഠം പ്രയോജനപ്പെടുത്തിയില്ല. പ്രതിരോധമന്ത്രിയായിരുന്ന അങ്ങിന് അന്ന് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടീലേ. തനിക്ക് സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ കുശുമ്പ് കുത്തുകയല്ല.
മിറാജ് എഎംഎസ്
ഗൃഹപാഠം ചെയ്തതു കൊണ്ടാണല്ലോ പല തെളിവുകളും കാണിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ചര്‍ച്ച മതിയാക്കിയത്. ഇങ്ങനെയൊരു ചര്‍ച്ച അങ്ങ് ഭരിച്ചപ്പോള്‍ നടന്നോ. അന്ന് പാക്കിസ്ഥാനെ ഭയന്ന് മിണ്ടാട്ടം മുട്ടിയിരിക്കുകയായിരുന്നില്ലേ.അന്ന് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടികള്‍ സമ്പാദിക്കാനല്ലെ നോക്കിയത്. അല്ലാതെ കാശ്മീര്‍ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചിരുന്നോ. ഭരണം നഷ്ടപ്പെട്ടപ്പോള്‍ മറ്റുള്ളവരെ ഒരു കഴമ്പുമില്ലാതെ കുറ്റപ്പെടുത്തി കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നോ.
സുജിത പപ്പന്‍
















