Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിനായകചതുര്‍ത്ഥി ഭക്തിനിര്‍ഭരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 09:59 am IST
inKollam

കൊട്ടാരക്കര: ഉണ്ണിഗണപതിയുടെ തിരുനാള്‍ ദിനത്തില്‍ മഹാഗണപതിഹവനവും ഗജപൂജയും തൊഴുത് ആയിരങ്ങള്‍ സായൂജ്യമടഞ്ഞു. രാവിലെ 5.30 ന് തന്ത്രി തരണനല്ലൂര്‍ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് പുറത്തെ മഹാഹോമകുണ്ഡത്തില്‍ അഗ്നിജ്വലിപ്പിച്ചതോടെ 1008 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് തുടക്കമായി.

മഹാഗണേശമന്ത്രത്തോടെ മേല്‍ശാന്തി സുബ്രഹ്മണ്യന്‍പോറ്റി, കീഴ്ശാന്തി മോഹനന്‍പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ബ്രാഹ്മണേശ്രഷ്ഠര്‍ യജ്ഞദ്രവ്യങ്ങള്‍ ഒന്നൊന്നായി ഹോമകുണ്ഡത്തില്‍ സമര്‍പ്പിച്ചു. ഇതോടെ യജ്ഞധൂപത്താലും മഹാഗണേശമന്ത്രത്താലും അന്തരീക്ഷം ഭക്തിസാന്ദ്രമായി. യജ്ഞം കണ്ട് തൊഴാനും ഹോമകുണ്ഡത്തെ വലംവയ്‌ക്കാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

നവീകരിച്ച ഹോമകുണ്ഡ സമര്‍പ്പണവും തന്ത്രി രാവിലെ നിര്‍വഹിച്ചു. രാവിലെ എട്ടിന് പുതുതായി പണികഴിപ്പിച്ച രസീത് കൗണ്ടറിന്റെ ഉദ്ഘാടനം ബോര്‍ഡംഗം സുഭാഷ് വാസുവും നാളീകേരക്കൂടിന്റെ ഉദ്ഘാടനം പി.കെ.കുമാരനും നിര്‍വഹിച്ചു. 8.30ന് ഗജപൂജക്കായി മൂന്ന് ഗജരാജാക്കന്‍മാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ഗജമുത്തച്ഛന്‍ കൊട്ടാരക്കര കൃഷ്ണന്‍കുട്ടിയുടെ പ്രതിമക്ക് സമീപമെത്തി പ്രണാമം അര്‍പ്പിച്ച ശേഷം ആനകളെ ക്ഷേത്രാഭിമുഖമായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ചു.

തുടര്‍ന്ന് തന്ത്രി ഗജപൂജ നടത്തിയ ശേഷം ആനകള്‍ക്ക് ഉണ്ണിയപ്പം, മോദകം, ചോറ്, കരിമ്പ്, പഴം എന്നിവ നല്‍കി. പയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശനിദോഷ നിവാരണപൂജ നടന്നു. സ്വാമിനി സര്‍വമയീദേവി ഭദ്രദീപം തെളിയിച്ചു. പയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിയായിരുന്നു ആചാര്യന്‍. മാതൃസമ്മേളനം മങ്ങാട് ശാന്താനാന്ദാശ്രമത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു.

മാതൃസമിതി ജില്ലാപ്രസിഡന്റ് യശോദ ടീച്ചര്‍ അദ്ധ്യക്ഷയായി. പ്രൊഫ. വി.ടി.രമ, ഡോ.കെ.വത്സലാമ്മ, കെ.കെ. വിജയമ്മ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐഎംഎ മുന്‍ സംസ്ഥാനപ്രസിഡന്റ് ജെ. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. ഉപദേശകസമിതി പ്രസിഡന്റ് ആര്‍.ദിവാകരന്‍, ജി.മുരളീകൃഷ്ണന്‍, വി.ടി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് രേണുരാജിനെ അനുമോദിച്ചു. 7.35ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാഗണപതിയുടെ എഴുന്നള്ളത്തും വിളക്കും നടന്നു. കേരളാക്ഷേത്രസംരക്ഷണസമിതിയും ക്ഷേത്രഉപദേശസമിതിയും സംയുക്തമായാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.