Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കലാമണ്ഡലം ലീലാമണി എന്നും നൃത്ത വിദ്യാര്‍ത്ഥിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 05:55 pm IST
inLifestyle

കലാമണ്ഡലം ലീലാമണി ടീച്ചര്‍ നൃത്തമഭ്യസിപ്പിക്കാന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷം കഴിഞ്ഞു. എന്നാല്‍ നൃത്തത്തിന്റെ ബാലപാഠങ്ങളഭ്യസിക്കാന്‍ ടീച്ചറുടെ സമീപത്തെത്തുന്ന പിഞ്ചുകുട്ടികള്‍ക്ക് ടീച്ചര്‍ എന്നും ഒരു സഹപാഠിയാണ്. ഇതിന്റെ രഹസ്യമെന്തെന്ന് ചോദിച്ചാല്‍ മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ടീച്ചറുടെ ഉത്തരം വരും. ഇന്നും ഞാനൊരു നൃത്ത വിദ്യാര്‍ത്ഥിയാണ്. ടീച്ചറുടെ ഓരോ ദിവസവും ആരംഭിക്കുന്നത് നൃത്തത്തിന്റെ പുതിയ പുതിയ മേഖലകളെ കുറിച്ചും സാധ്യതകളെക്കുറിച്ചും ചിന്തിച്ചുകൊണ്ടാണ്.

പുതിയതായി ഡാന്‍സ് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെയാണ് ഓരോ ദിവസവും ടീച്ചര്‍ കലാരഞ്ജിനിയിലെത്തുന്നത്. നൃത്തത്തിന്റെ തനിമ അല്‍പം പോലും ചോര്‍ന്നു പോകാതെ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടാണ് ലീലാമണി ടീച്ചര്‍ വേദിയില്‍ നൃത്തമവതരിപ്പിക്കുന്നത്. എന്നാല്‍ ശബ്ദ കോലാഹലങ്ങള്‍ കയ്യടക്കി ലാസ്യഭാവം നഷ്ടപ്പെട്ട് വ്യായാമ മുറപോലെ രംഗത്തെത്തുന്ന നൃത്തത്തിലെ പുത്തന്‍ പ്രവണതകളോട് ടീച്ചര്‍ക്ക് അല്‍പം പോലും താല്‍പര്യമില്ല.

1969 ലാണ് ലീലാമണി ടീച്ചര്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമ എടുത്ത ടീച്ചര്‍ ദല്‍ഹിയില്‍ മിലിറ്ററി എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 3 വര്‍ഷം സ്റ്റാഫ് ആര്‍ടിസ്റ്റായി ജോലി ചെയ്തു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ ലീലാമണി ടീച്ചര്‍ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. കലാരഞ്ജിനി എന്ന പേരില്‍ കണ്ണൂരില്‍ നൃത്തവിദ്യാലയമാരംഭിച്ചിട്ട് 30 വര്‍ഷമായി.  നടിമാരായ കാവ്യാ മാധവന്‍, സംവൃതാ സുനില്‍ തുടങ്ങിയ പ്രമുഖര്‍ ലീലാമണി ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തമഭ്യസിച്ചവരാണ്. പുതുതലമുറയിലെ കലാകാരികളായ ധനുരാ കുറുപ്പ്, നിഷാ നായര്‍ തുടങ്ങിയവരെയും നൃത്തമഭ്യസിപ്പിക്കുന്നത് ലീലാമണി ടീച്ചറാണ്. ടീച്ചറുടെ ശിഷ്യത്വം സ്വീകരിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോവര്‍ഷവും കലാരഞ്ജിനിയിലെത്തുന്നത്.

ജന്മസിദ്ധമായി നടന വൈഭവമില്ലാത്തവരെ നൃത്തംപഠിപ്പിക്കുന്നതിനോട് ടീച്ചര്‍ക്ക് താല്‍പര്യമില്ല. ദൈവികമായ സിദ്ധിയുള്ളവര്‍ക്കേ നൃത്താഭ്യാസത്തിന്റെ പൂര്‍ണ്ണതയിലെത്താന്‍ സാധിക്കു  എന്നതാണ് ടീച്ചറുടെ മതം. കേവലം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം നൃത്തമഭ്യസിപ്പിക്കുന്നതിനെ ടീച്ചര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നൃത്തമഭ്യസിക്കാനെത്തുന്നവരെ ടീച്ചര്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അവരെയും നൃത്തമഭ്യസിപ്പിക്കാന്‍  മടിയില്ല. എന്നാല്‍ അത്തരക്കാര്‍ ഒന്നോ രണ്ടോ മത്സരപരിപാടിയില്‍ പങ്കെടുത്തതിന് ശേഷം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.

നൃത്തമഭ്യസിക്കാന്‍ കലാരഞ്ജിനിയിലെത്തുന്ന ആരെയും ടീച്ചര്‍ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യും. ജന്മസിദ്ധമായി നടനവൈഭവമുള്ളവരെ ടീച്ചര്‍ പ്രഥമ ദൃഷ്ടില്‍ തന്നെ കണ്ടെത്തും. അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും ടീച്ചര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി നൃത്തമഭ്യസിപ്പിക്കാനും സന്നദ്ധയാണ്. നൃത്തത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തനിമയും അല്‍പം പോലും ചോര്‍ന്ന് പോകാതെ അടുത്ത തലമുറയിലേക്ക് അത് പകര്‍ന്ന് നല്‍കുകയെന്നതാണ് ടീച്ചര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.