Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കണ്ടലിനെ അടുത്തറിയാന്‍ പഠന ഗവേഷണ സ്‌കൂളുമായി പൊക്കുടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 06:54 pm IST
inBusiness

കണ്ണൂര്‍:ആറുപതിറ്റാണ്ടായി കണ്ടല്‍ സംരക്ഷണം ജീവിതവ്രതമാക്കിയ കണ്ണൂര്‍ ഏഴോം മുട്ടുകണ്ടിയിലെ കല്ലേന്‍ പൊക്കുടന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്ടല്‍ പഠന ഗവേഷണ സ്‌കൂള്‍ ആരംഭിക്കുന്നു. കണ്ടലിനെക്കുറിച്ച് പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുന്നതിനും കണ്ടല്‍ സംരക്ഷണത്തിനുമായാണ് സ്‌ക്കൂള്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പഠന കേന്ദ്രം ആദ്യമായാണ് ആരംഭിക്കുന്നത്. തന്റെ പഴയ വീട് പൊളിച്ചാണ് രണ്ടു സെന്റ് സ്ഥലത്ത് സ്‌കൂള്‍ കെട്ടിടം പണിയുന്നത്.

വീടിനു സമീപത്ത് കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചായിരുന്നു പൊക്കുടന്റെ കണ്ടല്‍ ദൗത്യത്തിന്റെ തുടക്കം. ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് വച്ചുപിടിപ്പിച്ച കണ്ടലുകള്‍ പലതും വന്‍ വൃക്ഷങ്ങളായി മാറിക്കഴിഞ്ഞു. പഴയങ്ങാടി പുഴയുടെ തീരത്ത് നൂറു കണക്കിനു കണ്ടല്‍ വൃക്ഷങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇദ്ദേഹം നട്ടുപിടിപ്പിച്ചത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കക്കിനു കണ്ടല്‍ ചെടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. നൂറുകണക്കിന് സര്‍ക്കാര്‍-സര്‍ക്കാരിതര പരിസ്ഥിതി സംഘടനകള്‍ സംസ്ഥാനത്തും രാജ്യത്തും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരാരും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കണ്ടല്‍ പഠന ഗവേഷണ സ്‌കൂള്‍ ആരംഭിക്കാന്‍ പൊക്കുടന്‍ തീരുമാനിച്ചത്.

കണ്ടല്‍ ചെടിയുടെ ഔഷധ ഗുണവും പ്രകൃതിക്ഷോഭങ്ങളെ തടയാന്‍ ഇവയ്‌ക്കുള്ള കഴിവിനെ കുറിച്ചും ഒന്നും അറിയാത്ത ആധുനിക സമൂഹത്തില്‍ കണ്ടലിന്റെ മഹത്വത്തെ കുറിച്ച് അവബോധം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയാണ് സ്‌ക്കൂളിലൂടെ ലക്ഷ്യവെയ്‌ക്കുന്നത്. ഇപ്പോഴും നിരവധി വിദ്യാര്‍ഥികളും ഗവേഷകരും കണ്ടലിനെക്കുറിച്ചറിയാന്‍ പഴയങ്ങാടി മുട്ടുകണ്ടിയിലെ പൊക്കുടന്റെ വീട്ടിലെത്തുന്നുണ്ട്.

ഗവേഷണ കേന്ദ്രത്തിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ആരുടെയും സാമ്പത്തിക സഹായമില്ലാതെ തന്നെ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇതിനകം രണ്ട് ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞു. പണി പൂര്‍ത്തിയായി വരുന്നു. വരാന്തയും ക്ലാസ്‌റൂമും ഉള്‍പ്പെടെ മൂന്നു മുറികളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് രാത്രിയില്‍ താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് ക്ലാസ് മുറി. ലോകത്തിലെ ഏറ്റവും മികച്ച കണ്ടലുകളുള്ള നാടാണ് പഴയങ്ങാടി. അതുകൊണ്ടുതന്നെ കണ്ടല്‍ സ്‌കൂള്‍ തുടങ്ങാന്‍ ഇതിലും നല്ലൊരു സ്ഥലമില്ലെന്നതിനാല്‍ പൊക്കുടന്‍ ഇവിടം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തഴച്ചു വളരുന്ന കണ്ടല്‍ക്കാടുകള്‍ക്ക് തൊട്ടടുത്താണ് സ്‌കൂള്‍. കണ്ടലിനെ തൊട്ടറിഞ്ഞുകൊണ്ടുതന്നെ പഠനം നടത്താനുള്ള സൗകര്യമാണ് ഈ സ്‌കൂളിലൂടെ പൊക്കൂടന്‍ ഒരുക്കുന്നത്.

സ്‌കൂള്‍ പദ്ധതിയെക്കുറിച്ചറിഞ്ഞ പലരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇനി ആരും സഹായിച്ചില്ലെങ്കിലും ഈ സ്‌കൂള്‍ ആരംഭിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഇതിനകം സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളില്‍ കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തിട്ടുളള പൊക്കുടന്‍ സമീപഭാവിയില്‍ തന്നെ സ്‌കൂള്‍ യഥാര്‍ത്ഥ്യമാക്കാനുളള തയ്യാറെടുപ്പിലാണ്.

കാല്‍ നൂറ്റാണ്ടു മുമ്പ് പഴയങ്ങാടിയില്‍ റോഡരുകില്‍ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചപ്പോള്‍ പൊക്കുടനെ പലരും ഭ്രാന്തനെന്നു വിളിക്കുകയും തളളിപ്പറയുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ സിപിഎമ്മുകാര്‍ എതിര്‍പ്പുമായി വരികയും പൊക്കുടന്‍ നട്ടുപിടിപ്പിച്ച കണ്ടല്‍ ചെടികള്‍ പിഴുതു നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വഴിയാണ് ശരിയെന്ന തിരിച്ചറിവിലൂടെ കണ്ടല്‍ ദൗത്യവുമായി പ്രയാണം തുടരുകയായിരുന്നു പൊക്കുടനെന്ന മഹാമനീഷി. പരിസ്ഥിതിയെ ആവാസ വ്യവസ്ഥയില്‍ പരിപാലിക്കുക മാത്രമേ സാധിക്കൂവെന്ന് സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു.

എഴുപത്തിയേഴാം വയസ്സിലും പ്രകൃതിയുടെ ഉപാസകനായി കണ്ടല്‍ എന്ന ചെടിയുടെ ശക്തി എന്തെന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പൊക്കുടന്‍ മുന്നേറുകയാണ്. കേരള സര്‍ക്കാറിന്റെ വനമിത്രാ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പരിസ്ഥിതി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം ആത്മകഥയുള്‍പ്പെടെ പരിസ്ഥിതി സംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വംശനാശ ‘ഭീഷണി നേരിടുന്ന കണ്ടല്‍ ഇനങ്ങളെക്കുറിച്ച് പൊക്കുടന്‍ തയ്യാറാക്കിയ കണ്ടല്‍ ഇനങ്ങള്‍’എന്ന പുതിയ പുസ്തകം പ്രസിദ്ധികരണത്തിനൊരുങ്ങുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.