Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ധര്‍മം മനസിലാകാന്‍ ശ്രീരാമനെ അറിയണം: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 02:17 pm IST
in Kollam

അഞ്ചല്‍: ധര്‍മ്മത്തെ മനസിലാക്കാന്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനെ മനസിലാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയനേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. ചടയമംഗലം ജടായുപ്പാറ കോദണ്ഡരാമ ക്ഷേത്രത്തിലേക്കുള്ള മഹാതീര്‍ത്ഥാടന സമ്മേളനം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധര്‍മ്മമാണ് പരമമായ ദൈവമെന്ന് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞു. ധര്‍മ്മത്തെ പഠിക്കാന്‍ രാമനെ അറിയണം. കേരളത്തില്‍ രാമക്ഷേത്രങ്ങള്‍ കുറവാണ്. പക്ഷെ രാമന്‍ കേരളത്തില്‍ വന്നിട്ടുണ്ട്. ജടായുവിനെ ഇവിടെ വന്ന് കണ്ട് അനുഗ്രഹിച്ചു. വയനാട് പുല്‍പ്പള്ളിയിലാണ് വാല്‍മീകിയുടെ ആശ്രമം എന്നും ലവകുശന്‍മാര്‍ അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇത് നമ്മുടെ നാടിന്റെ മഹത്വമാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്തി സമൂഹത്തില്‍ കൂടുന്നുണ്ട്. എന്നാല്‍ ധര്‍മ്മം വളരുന്നില്ല. സ്വന്തം കാര്യത്തിനായി മാത്രം ഈശ്വരവിശ്വാസം എന്നതായി മാറി. ഭക്തി കൊണ്ട് മാത്രം കാര്യമില്ല. രാവണന്‍ വലിയ ശിവഭക്തനായിരുന്നു. എന്നാല്‍ അന്യന്റെ ഭാര്യയെ, സമ്പത്തിനെ തട്ടിയെടുത്തു. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ധര്‍മ്മം ഉപേക്ഷിച്ചാല്‍ സമൂഹം നശിക്കും. ദേശീയപതാകയിലെ ചക്രം ധര്‍മ്മത്തെ സൂചിപ്പിക്കുന്നു. ഈ ധര്‍മ്മത്തെ സംരക്ഷിക്കണം. ധര്‍മ്മത്തെ അറിയാന്‍ ശ്രീരാമചരിതം പഠിക്കണം. അതാണ് അദ്ദേഹം ജീവിത്തിലൂടെ കാണിച്ചു തന്നതും. ഗാന്ധിജി രാമരാജ്യം വരണമെന്നാണ് ആഗ്രഹിച്ചത്. ഈ ധര്‍മ്മത്തിനു വേണ്ടിയാണ് ജടായു വീരമൃത്യു വരിച്ചതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് ചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. സംഘടിതമായ സമാജശക്തിയിലൂടെ ധര്‍മ്മത്തെ സംരക്ഷിക്കണമെന്ന തത്വമാണ് രാമായണത്തിന്റെതെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് ചന്ദ്ര. ധര്‍മ്മത്തിനുവേണ്ടി പോരാട്ടം നടത്തി വീരമൃത്യു വരിച്ചതാണ് ജടായുവിന്റെ മഹത്വം. ഈ ഭൂമി ധര്‍മ്മഭൂമിയും, മോക്ഷഭൂമിയും പുണ്യഭൂമിയുമാണ്. ത്രേതായുഗത്തില്‍ സമാജം എത്ര ജാഗരൂകമായിരുന്നു എന്നാണ് രാമായണം ഓര്‍മ്മിപ്പിക്കുന്നത്. ദേവാസുരയുദ്ധം എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ദേവന്‍മാരും അസുരന്‍മാരും, വിഷവും അമൃതും എല്ലാകാലത്തും ഉണ്ട്. ശാസ്ത്രത്തിനും ഈശ്വര വിശ്വസത്തിനും ധര്‍മ്മത്തിനും എതിരുനില്‍ക്കുന്നവരാണ് പുരാണത്തിലെ അസുരന്‍മാര്‍. രാവണനും താടകയും മന്ദരയും ഇന്നുമുണ്ട്. ഈശ്വരശക്തി ഈ രാക്ഷസ ശക്തിക്കെതിരെ അണിനിരക്കും. കലിയുഗത്തില്‍ സമാജത്തിന്റെ സംഘടിത ശക്തിയാണ് ഈശ്വരശക്തി. സീതാമാതാവിനെ രക്ഷിക്കാന്‍ ജടായു പോരാടിയത് പോലെ സമാജവും ഈ നാടിനെ രക്ഷിക്കാന്‍ ജാഗ്രതകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി ശങ്കരചൈതന്യ, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍, ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, മഠത്തില്‍ മോഹനന്‍ പിള്ള, കെ.ശിവദാസന്‍, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജടായുപ്പാറയിലേയ്‌ക്ക് മഹാതീര്‍ത്ഥയാത്ര നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നാമസങ്കീര്‍ത്തനങ്ങളുമായി പങ്കെടുത്തു. പാറമുകളില്‍ രാമക്ഷേത്രത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരികളുടെ നേതൃത്വത്തില്‍ സത്സംഗം നടന്നു. വാനര ഊട്ട്, അഭിഷേകം, മഹാആരതി എന്നിവയോടെ തീര്‍ത്ഥാടനം സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.