Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചോരുന്ന അണികള്‍, പാളുന്ന അടവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:05 pm IST
in Vicharam

കേരളത്തില്‍നിന്ന് ഏതെങ്കിലും സമുദായ നേതാക്കള്‍ ദല്‍ഹിയില്‍ ചെന്ന് ബിജെപി നേതാക്കളെ കണ്ടാല്‍ പിണറായി വിജയന്റെ കൈതരിക്കും. പിന്നെ ‘ദേശാഭിമാനി’യില്‍ ലേഖനം എഴുതി തരിപ്പ് തീര്‍ക്കും. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ്പും സിബിസിഐ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ രോഷാകുലനായ പിണറായി അന്ന് ബിഷപ്പിനെതിരെ ‘ദേശാഭിമാനി’യില്‍ ലേഖനമെഴുതി. ഇപ്പോളിതാ എസ്എന്‍ഡിപി സെക്രട്ടറി അമിത് ഷായെ കണ്ടപ്പോള്‍ രണ്ടുദിവസം ‘ദേശാഭിമാനി’യില്‍ ലേഖനമെഴുതി രോഷം തീര്‍ത്തു.

അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം തുടങ്ങിയ ഗുരുദേവ സൂക്തങ്ങള്‍ക്ക് പിണറായി ടിപ്പണി എഴുതുമ്പോള്‍ അതു വായിച്ചു കോരിത്തരിക്കുവാന്‍ ക്ലാസ് മുറിയില്‍ വേട്ടേറ്റു മരിച്ചുവീണ ജയകൃഷ്ണന്‍ മാസ്റ്ററും അമ്പത്തിയൊന്നു വെട്ടേറ്റു മരിച്ച ടി.പി.ചന്ദ്രശേഖരനും നമ്മളോടൊപ്പം ഇല്ലാതെ പോയതാണ് ദുഃഖകരം.

തൊഗാഡിയ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചപ്പോള്‍ ഇത്രമാത്രം രോഷം പാര്‍ട്ടി സെക്രട്ടറിക്കുണ്ടായില്ല. അരുവിക്കരയുടെ ആഘാതമാകാം വെള്ളാപ്പള്ളി-അമിതാഷാ കൂടിക്കാഴ്ച പിണറായിയെ ഇത്രമാത്രം ക്രുദ്ധനാക്കിയത്. ആര്‍എസ്എസ് എന്ന പരിപ്പ് കേരളത്തില്‍ വേവുകയില്ലെന്നുപറഞ്ഞ സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അരുവിക്കരയിലെ ബിജെപിയുടെ വളര്‍ച്ച ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നു. പരിപ്പ് വേകില്ല എന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് പല്ലവി പിണറായിയുടെ ലേഖനത്തില്‍ ഇല്ല എന്നതാണ് ലേഖനത്തിന്റെ ചരിത്രപ്രാധാന്യം. മനുസ്മൃതിയെപ്പറ്റിയും ഭഗവദ്ഗീതയെപ്പറ്റിയും ചാതുര്‍വര്‍ണ്യത്തെപ്പറ്റിയും പിണറായി പറയുന്നത് 60 കൊല്ലമായി ജനങ്ങള്‍ കേട്ടുമടുത്ത കാര്യങ്ങളാണ്.

ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് മനുസ്മൃതിയില്‍ എഴുതി വെച്ചിട്ടുണ്ടെന്ന് വേദപാരംഗതനും സംസ്‌കൃതപണ്ഡിതനുമായ പിണറായി സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ എത്രപേരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചു എന്ന് ലേഖനം പറയുന്നില്ല. ശൂദ്രന്മാരായ എഴുത്തച്ഛനും ചട്ടമ്പിസ്വാമികളും ഗുരുദേവനും സുകുമാര്‍ അഴീക്കോടും ഒക്കെ എങ്ങനെ വേദങ്ങളും ഉപനിഷത്തുകളും പഠിച്ചു എന്നും പിണറായി പറയുന്നില്ല. പശുവിനെ കൊല്ലരുതെന്നും പശു മാതാവിന് തുല്യമാണെന്നും ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചു. 1500 ബീഫ് ഫെസ്റ്റിവലുകള്‍ നടത്തിയ സിപിഎം കാട്ടിയത് ഗുരുനിന്ദയാണ്. അതും ദൈവദശകത്തിന്റെ ശതാബ്ദി നിറവില്‍ കേരളം ഗുരുഭക്തിയില്‍ കൈകൂപ്പി നില്‍ക്കുന്ന വേളയില്‍.

സിപിഎമ്മില്‍നിന്ന് അണികള്‍ ചോരുന്നത് മുഖ്യമായും ഏഴു കാരണങ്ങള്‍ കൊണ്ടാണ്. ഒത്തുകളി രാഷ്‌ട്രീയം, ന്യൂനപക്ഷ പ്രീണനം, സവര്‍ണ മേധാവിത്വം, ഇന്ത്യാ വിരുദ്ധ നിലപാട്, വികലമായ സാംസ്‌കാരിക നയം, ചൈനയുടെ പതനം, അപവാദ രാഷ്‌ട്രീയം. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാര്‍ജിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ആദ്യമായി അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. അന്നുമുതല്‍ ആദായകരമായി നടത്തിപ്പോന്ന ഈ രഹസ്യക്കച്ചവടം പന്ന്യന്‍ രവീന്ദ്രന്‍ പരസ്യമാക്കിയതോടെയാണ് അണികള്‍ അപകടം തിരിച്ചറിഞ്ഞത്. ന്യൂനപക്ഷ സംരക്ഷണമെന്ന പേരില്‍ കേരളത്തിലെ മുതലാളിത്തവര്‍ഗത്തിന് പാര്‍ട്ടി പാദസേവ നടത്തുന്നതും അണികളില്‍ അമര്‍ഷം പടര്‍ത്തി.

പ്രകാശ് കാരാട്ടിന്റെ പിന്‍ഗാമിയായി മറ്റൊരു സവര്‍ണന്‍ യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായി. അതേസമയം പിന്നോക്കക്കാരനായ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രിയാക്കിയത് അണികളെ ചിന്തിപ്പിച്ചു. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും 1962 ലെ ഇന്ത്യാ ചൈന യുദ്ധത്തില്‍ എടുത്ത നിലപാടും പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ വിമര്‍ശിച്ചതുമൊക്കെ സിപിഎം തുടരുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകളാണ്. 192 രാജ്യങ്ങള്‍ അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് ഭാരതീയ സംസ്‌കൃതിയെ ആദരിച്ചപ്പോള്‍ യോഗാദിനാചരണത്തെ വിമര്‍ശിച്ചത് സിപിഎം മാത്രമാണ്. ചൈനയെ ചൂണ്ടിക്കാട്ടിയാണ് സിപിഎം വീമ്പിളക്കി പോന്നതെങ്കില്‍ ചൈനയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സിപിഎം പ്രവര്‍ത്തകരെ ചിന്തിപ്പിക്കുന്നു.

നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ നിത്യവും വര്‍ഗീയ കലാപങ്ങള്‍ നടക്കുമെന്ന സിപിഎം നേതൃത്വത്തിന്റെ കുപ്രചാരണങ്ങളുടെ അവാസ്തവികത തുറന്നുകാട്ടുന്നതായിരുന്നു മോദിയുടെ ഒരുവര്‍ഷത്തെ ഭരണം.

പാടത്തുപണിയെടുക്കുന്ന നിരക്ഷരരായ പാവപ്പെട്ട തൊഴിലാളികളായിരുന്നു പണ്ട് പാര്‍ട്ടി അണികളെങ്കില്‍ ഇന്ന് മദ്ധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളാണ് കേരളീയ സമൂഹത്തിലുള്ളത്. തൊഴിലാളികളുടെ വീട്ടില്‍ ഇന്റര്‍നെറ്റും ടിവിയും സ്‌കൂട്ടറും മറ്റ് ആധുനിക സൗകര്യങ്ങളും ഇന്നുണ്ട്. പാര്‍ട്ടി നേതാക്കള്‍ പറയുന്ന മധുരമനോജ്ഞ ചൈന, നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയെ തുടങ്ങിയ പല്ലവികള്‍ അതേപടി വെട്ടിവിഴുങ്ങാന്‍ ഇന്നത്തെ അണികള്‍ തയ്യാറല്ല. കുപ്രചാരണങ്ങള്‍ കൊണ്ടുമാത്രം നിലനിന്നിരുന്ന, ലോകമെങ്ങും കാലഹരണപ്പട്ടു കഴിഞ്ഞ കമ്മ്യൂണിസത്തിന്റെ സ്വാഭാവിക പതനത്തിനാണ് ഇപ്പോള്‍ കേരളവും സാക്ഷ്യം വഹിക്കുന്നത്.

1888 ല്‍ കേരളത്തില്‍ മുഴങ്ങിയ ശബ്ദം:-

”ജാതി ബ്രാഹ്മണരേ, ഞാന്‍ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല….”

2015 ല്‍ കേരളത്തില്‍ മുഴങ്ങുന്ന ശബ്ദം:

”വിപ്ലവ ബ്രാഹ്മണരേ, ഞാന്‍ കണ്ടത്

ബ്രാഹ്മണ അമിത്ഷായെ അല്ല…..”

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.