അമ്പലപ്പുഴ: ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. നാരായണശര്‍മ്മ ആവശ്യപ്പെട്ടു. സംഘിന്റെ അമ്പലപ്പുഴ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല നിലപാട് അടിസ്ഥാനമാക്കി അടിയന്തിരമായി ഇതിന് തീരുമാനം ഉണ്ടാകണം. രാത്രി പാറാവില്‍ നിന്നും ക്ഷേത്രജീവനക്കാരെ ഒഴിവാക്കി ഹൈന്ദവരായ വിമുക്തഭടന്മാരെ നിയമിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ് ബോയ്, എന്‍. സുനില്‍കുമാര്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, ആര്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















