അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തിലെ തൂവയൂര്‍ വടക്ക് മണക്കാല ഭാഗത്ത് പശുക്കളില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ മൂന്നു പശുക്കളും ഒരു ആടുമാണ് പ്രദേശത്ത് ചത്തത്. ഇതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. മണക്കാല മലഞ്ചരുവില്‍ എം.എന്‍. കരുണാകരന്റെ വീട്ടില്‍ ഒരു നേരം 15 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന പശുവാണ് ചത്തത്. അസുഖം ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൂക്കില്‍ നിന്ന് പത പുറത്തേക്ക് ഒലിക്കുകയും വയറു വീര്‍ക്കുകയും മൂത്രതടസം ഉണ്ടാകുകയും ചെയ്തിരുന്നു.
അസുഖം ബാധിച്ച് മൂന്നു ദിവസം കഴിഞ്ഞതോടെ പശുവിന്റെ കാലുകള്‍ക്കും കൈകള്‍ക്കും ബലക്ഷയം സംഭവിച്ച് എഴുന്നേല്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. തീറ്റ എടുക്കാത്തതും രോഗലക്ഷണമാണ്. മൃഗാശുപത്രിയില്‍ നിന്നു ഡോക്ടറെത്തി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
















