വര്‍ക്കല: ചിലക്കൂര്‍ റോഡില്‍ ചന്ദനമാരി അമ്മന്‍ കോവിലിന് സമീപം ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വിശ്വഹിന്ദുപരിഷത്ത് വര്‍ക്കല പ്രഖണ്ഡ് സമിതി പ്രതിഷേധിച്ചു. ഹൈന്ദവ വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് ശ്മശാനം വരുന്നതോടെ ക്ഷേത്രപരിശുദ്ധി നശിക്കും. ശ്മശാനം നിര്‍മ്മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി വര്‍ക്കല പ്രഖണ്ഡ് സമിതി മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി.
















