ആനച്ചല്‍ ഗവ. യുപിസ്‌കൂളിന് ബിജെപിയുടെ ധനസഹായം ജയേഷ് വൈഷ്ണവം ഹെഡ്മാസ്റ്റര്‍ പ്രഹ്ലാദന് കൈമാറുന്നു
വെഞ്ഞാറമൂട്: ആനച്ചല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ബസിന് ബിജെപി പ്രവാസിസെല്‍ ധനസഹായം നല്‍കി. കളമച്ചല്‍-ആനച്ചല്‍ പ്രദേശത്തുള്ള പ്രവാസികള്‍ ചേര്‍ന്നാണ് 25,000 രൂപ സ്‌കൂളിനായി സ്വരൂപിച്ച് നല്‍കിയത്.
ഇന്നലെ രാവിലെ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് കണിച്ചോട് വൈഷ്ണവത്തില്‍ ജയേഷ് വൈഷ്ണവം തുക ഹെഡ്മാസ്റ്റര്‍ പ്രഹഌദന് കൈമാറി. എംപി ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഷെഡ്ഡിനും ബസിന്റെ മറ്റ്് ചിലവുകള്‍ക്കും തുക കണ്ടെത്തേണ്ട സാഹചര്യത്തിലാണ് പ്രവാസി സെല്‍ സഹായഹസ്തവുമായി എത്തിയത്.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കതിരുവിള മുരളി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറ്ററ അനില്‍, ആനച്ചല്‍ വാര്‍ഡ് സെക്രട്ടറി അഭിലാഷ്, ബിജു വാമനപുരം, വിനോദ് വാമനപുരം എന്നിവര്‍ സംബന്ധിച്ചു.
















