ഹിന്ദുഐക്യവേദി വട്ടിയൂര്‍ക്കാവ് നഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അവകാശസംരക്ഷണ യാത്രയുടെ ഉദ്ഘാടനം ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം നിര്‍വ്വഹിക്കുന്നു
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി വട്ടിയൂര്‍ക്കാവ് നഗരത്തിന്റെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ യാത്ര നടത്തി. താലൂക്ക് രക്ഷാധികാരി വാഴോട്ടുകോണം ഗംഗാധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അനില്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ്, താലൂക്ക് പ്രസിഡന്റ് ഡോ. വിജയകുമാര്‍, താലൂക്ക് സെക്രട്ടറി ഉദയകുമാര്‍, രാധാകൃഷ്ണന്‍നായര്‍, നെട്ടയം വിനോദ്, മേലത്തുമേലെ പ്രവീണ്‍, മണികണ്‌ഠേശ്വരം മഹേഷ്, കുലശേഖരം സുരേഷ്, രാമകൃഷ്ണന്‍ മരുതന്‍കുഴി എന്നിവര്‍ സംസാരിച്ചു.
















