റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ അഞ്ച് സ്ത്രീകളെ കൊന്നു. റാഞ്ചിയിലെ മന്ദാര്‍ ബ്ലോക്കിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. കൊല നടന്നതായി പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ഗ്രാമവാസികള്‍ തന്നെയാവും എന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് പുറമേ നിന്ന് മറ്റാരും ഇടപെട്ടിട്ടില്ലെന്നുമാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് എന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് നേരത്തെയും ഇവിടെ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
















