Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോലീസിനെ പൊളിച്ചടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:20 pm IST
in Vicharam

കേരളത്തിലെ പോലീസ് സംവിധാനം പരാജയമാണെന്നും ഭരണഘടനാപരമായ തുല്യനീതിയും സംരക്ഷണവും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും ലംഘിക്കപ്പെടുന്നതായും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നു.കൊല്ലം കുണ്ടറയില്‍ വസ്തുതര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മക്ക് നേരെ ഗുണ്ടാആക്രമണമുണ്ടാത് സംബന്ധിച്ച കേസിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. തന്നെ വീട്ടില്‍ അതിക്രമിച്ചു കയറി ചില ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും വീട്ടമ്മയുടെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തില്ല.

ഭാരതത്തില്‍ പൊതുവെ പോലീസ് സംവിധാനത്തില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. പക്ഷെ കേരള പോലീസാണ് അഴിമതിക്കും സമ്പന്നരായ തടവുകാരെ പ്രീണിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നത്. കേരള പോലീസിന്റെ കീഴില്‍ കസ്റ്റഡിമരണങ്ങളും തുടര്‍ക്കഥയാണ്. ജൂണില്‍ രണ്ടോളം കസ്റ്റഡിമരണങ്ങള്‍ ഉണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വഴിയില്‍ വഴക്കുണ്ടാക്കിയവരില്‍ ഒരാള്‍ സ്‌റ്റേഷനില്‍വെച്ച് മരണപ്പെട്ടതും പോലീസ് മര്‍ദ്ദനംമൂലമാണെന്ന ആരോപണമുണ്ട്. കേരള പോലീസിന് നവീനമായ പരിശീലനങ്ങളോ പുതിയ അന്വേഷണരീതികളോ പരിചിതമല്ലാത്തത് സര്‍ക്കാരിന്റെകൂടി വീഴ്ചയാണെന്ന് മനുഷ്യാവകാശ കമ്മീഷനും വിമര്‍ശിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റാന്വേഷണം, നിയമപരിരക്ഷ, പൊതുജനങ്ങളുടെ പരാതികള്‍ അന്വേഷിക്കുക, ട്രാഫിക് നിയന്ത്രണം എന്നീ സുപ്രധാന വിഷയങ്ങളില്‍ കേരള പോലീസ് പരാജയമാണ്.

അടുത്തിടെയാണല്ലോ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ പോലീസ് സംരക്ഷണത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വീട്ടുകാരോടൊപ്പം വിരുന്നുണ്ണാന്‍ തടവറയില്‍നിന്നും മോചിപ്പിച്ച് പോലീസ് എസ്‌കോര്‍ട്ടോടുകൂടി പോയത്. അതേസമയം പാവങ്ങളുടെ പരാതിയില്‍ യാതൊരു അന്വേഷണവും പോലീസ് നടത്തുന്നില്ല. ചന്ദ്രബോസ് വധക്കേസില്‍ പോലീസ് സുപ്രധാന തെളിവുകള്‍വരെ നശിപ്പിച്ചിരുന്നു. ജയിലില്‍ നിസാമിന് പോലീസ് സുഖവാസമാണ് ഒരുക്കിയിരിക്കുന്നത്.

പോലീസ് ഉറപ്പാക്കേണ്ട നീതി തേടി പൗരന്മാര്‍ കോടതി കയറിയിറങ്ങേണ്ടിവരരുതെന്നും പൊതുനിയമം നടപ്പാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും പോലീസ് കര്‍ശനമായി ഇടപെടണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേരള പോലീസ് പെര്‍ഫോമന്‍സ് ആന്റ് അക്കൗണ്ടബിലിറ്റി കമ്മീഷനും പോലീസിന് കൂടുതല്‍ നൈപുണ്യവും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. കേരളത്തിലെ ഗുരുതരമായ പ്രശ്‌നം പോലീസും രാഷ്‌ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധമാണ്. പോലീസ് ആക്ട് നിര്‍ദ്ദേശിക്കുന്ന സ്വഭാവദാര്‍ഢ്യവും കേരള പോലീസിനില്ല. ഒരു പുതിയ പോലീസ് ആക്ട് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പക്ഷെ ഭരണാധികാരികള്‍ അതിന് മുന്‍കൈയെടുക്കാത്തത് അവര്‍ നിയമപാലകരെയല്ല, അവരുടെ കയ്യിലെ കാക്കിച്ചട്ടുകങ്ങളെയാണ് ആഗ്രഹിക്കുന്നത് എന്നതിനാലാണ്.

ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന്റെ സാഹചര്യം പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. കൊല്ലം കുണ്ടറയില്‍ വീട്ടമക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണക്കേസില്‍ സ്ത്രീത്വംപോലും അപമാനിതയായിട്ടും അവരുടെ പരാതി പോലീസ് നിരാകരിച്ചുവെന്നത് ഗുരുതരമായ കൃത്യവിലോപം മാത്രമല്ല കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കലുമാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് പോലീസ് കേസെടുക്കാന്‍പോലും തയ്യാറായത്. പരാതിക്കാരിയുടെ ചിത്രസഹിതമുള്ള പരാതി സത്യമാണെങ്കില്‍ അത് ഞെട്ടിക്കുന്നതും അതീവഗൗരവമുള്ളതുമാണെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ ഈ വിമര്‍ശനം പോലീസിനുള്ള കുറ്റപത്രമാണ്. ഈ കേസന്വേഷണത്തിന് കൊല്ലം ജില്ലക്ക് പുറത്തെ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടതുതന്നെ അടിവരയിടുന്നത് പോലീസിന്റെ പക്ഷപാതിത്വത്തിനാണ്.

രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത അന്വേഷണം വേണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടത് കോടതിക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും കൂടിയാണ്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പോലീസ് കേരളത്തില്‍ നിരന്തരം വിമര്‍ശനം നേരിടുകയാണ്. പണമുളളവന്റെ പക്ഷത്തു നില്‍ക്കുക മാത്രമല്ല അവര്‍ക്കുവേണ്ടി എന്തു അതിക്രമം കാണിക്കുവാനും ചില പോലീസുകാര്‍ക്ക് മടിയില്ല.

മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍പോലും പലപ്പോഴും ഇതിന് ഒത്താശ ചെയ്യുകയാണ്. നിരപരാധികളെ കേസില്‍ കുടുക്കി അവരില്‍നിന്ന് പണം പിടുങ്ങുന്ന പോലീസുകാരെ എത്രവേണമെങ്കിലും കാണാന്‍ കഴിയും. രാഷ്‌ട്രീയ ഇടപെടലില്‍ക്കൂടി മാത്രമേ പോലീസില്‍നിന്നും നീതി ലഭിക്കുകയുള്ളൂവെന്നത് എത്ര പരിതാപകരമാണ്. കാക്കിക്കുള്ളിലെ പുഴുക്കുത്തുകളെയും കൊള്ളരുതാത്തവരെയും കര്‍ശനമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ക്ക് സൈ്വരമായി ജീവിക്കാനാവാത്ത അവസ്ഥ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.