ലക്‌നോ: ഷേവിംഗ് അനിസ്‌ളാമികമാണെന്നും അതിനാല്‍ മുസ്‌ളീങ്ങള്‍ ഷേവ് ചെയ്യരുതെന്നും ഫത്‌വ. യുപി ഷഹറണ്‍പൂരിലെ മദ്രസയില്‍ നിന്നാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ഫത്‌വയെത്തുടര്‍ന്ന് യുപിയിലെ നിരവധി സലൂണുകള്‍ അടച്ചു കഴിഞ്ഞു. ഫക്കറുള്‍ ഇസ്‌ളാം, വഖാര്‍ അലി സെയ്ന്‍, സെയ്ന്‍ ഉള്‍ ക്വാസ്മി എന്നിവരാണ് ഫത്‌വ പുറപ്പെടുവിച്ചത്. താടി വടിക്കുക അനിസ്‌ളാമികമാണ്. ഇത് ശരിയത്തില്‍ അനുവദിച്ചിട്ടില്ല. മുസ്‌ളീം സമുദായത്തില്‍ ഈ തൊഴില്‍ ചെയ്യുന്നവരുണ്ടെങ്കില്‍ ഇത് നിര്‍ത്തി മറ്റെന്തെങ്കിലും തൊഴിലിലേക്ക് നീങ്ങണം. ഫത്‌വയില്‍ പറയുന്നു.
















