ന്യൂദല്‍ഹി: ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍.) ഡയറക്ടര്‍ ജനറലായി, ദേശീയ ക്ഷയരോഗ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥനെ നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു. ആരോഗ്യ ഗവേഷണ വകുപ്പിന്റെ സെക്രട്ടറിയുടെ അധിക ചുമതലകൂടി അവര്‍ വഹിക്കും. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
















