Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിരോഷിമയില്‍ അണുബോംബ് വീണിട്ട് 70 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2015, 10:55 pm IST
inWorld

ഹിരോഷിമ: ജപ്പാന്‍ ഒരിക്കല്‍ക്കൂടി ആ ദുരന്തസ്മരണയില്‍ മുഴുകി. ഇന്നും ഉള്ളില്‍ അലയടിക്കുന്ന ആ വേദന രാജ്യമെങ്ങും മണിമുഴക്കമായി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യസേന ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചിട്ട് ഇന്നലെ 70 വര്‍ഷം തികഞ്ഞു. ഈ ബോംബ് വര്‍ഷത്തോടെയാണ് ലോകമഹായുദ്ധത്തിന് അന്ത്യമായത്.

പ്രധാനമന്ത്രി ഷിന്‍സോ ആബെയടക്കം നിരവധി പ്രമുഖരും വിദേശ പ്രതിനിധികളും ആയിരക്കണക്കിന് ജനങ്ങളും ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ടേകാലിന് ഹിരോഷിമ സമാധാന സ്മാരക പാര്‍ക്കില്‍ ഒത്തുകൂടി. അവര്‍ ഒരു മിനിറ്റ് മൗനമാചരിച്ച് ആ മഹാദുരന്തത്തെ ഒരിക്കല്‍ കൂടി സ്മരിച്ചു. അന്ന് ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. 70 വര്‍ഷം മുന്‍പ് ഇതേ ദിവസം ഇതേ സമയത്താണ് ബോംബ് വീണ് ഹിരോഷിമ കത്തിയെരിഞ്ഞ് നരകതുല്യമായത്. ഇന്ന് ഹിരോഷിമ മഹാനഗരമാണ്.

ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് 1945 ആഗസ്റ്റ് ആറിനാണ് അമേരിക്കയുടെ  എനോള ഗേ എന്ന പേരുള്ള ബി 29 ബോംബര്‍ വിമാനത്തില്‍ നിന്ന് ഹിരോഷിമയുടെ ഹൃദയത്തിലേക്ക് വര്‍ഷിച്ചത്. ഉരുക്കു പോലും ഉരുക്കുന്ന 4000 ഡിഗ്രി സെന്റീഗ്രേഡിലുള്ള താപമാണ് ബോംബ് സ്‌ഫോടനത്തില്‍ പുറത്തുവന്നത്. നഗരം സമ്പൂര്‍ണ്ണമായി കത്തിയമര്‍ന്നു. 1,40,000 പേരാണ് ഇതില്‍  മരിച്ചത്. ആഗസ്റ്റ് ഒന്‍പതിനാണ് തുറമുഖ നഗരമായ നാഗസാക്കിയില്‍ അണുബോംബിട്ടത്. അവിടെ 70,000 പേരാണ് മരിച്ചത്. ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങി.

ഇന്നലെ രാവിലെ മൗനാചരണത്തിനു ശേഷം പ്രധാനമന്ത്രി ആബെ സ്മാരകത്തില്‍ പുഷ്പചക്രം  അര്‍പ്പിച്ചു. അമേരിക്കന്‍ അംബാസഡര്‍ കരോളിന്‍ കെന്നഡിയായിരുന്നു വിശിഷ്ടാതിഥി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

Editorial

വിട, ഹൃദയപൂര്‍വ്വം

Main Article

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍
Article

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ
Samskriti

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: തീരുമാനങ്ങളില്‍ സ്വന്തം ശബ്ദം കേള്‍ക്കണം

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.