Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതഭീകരവാദത്തിന്റെ മാര്‍ക്‌സിസ്റ്റ് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 10:29 pm IST
inVicharam

യാക്കൂബ് മേമനെ തൂക്കിലേറ്റിയ നടപടി തനി വര്‍ഗീയമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് സിപിഐ(എം). ഇത്ര ധൈര്യത്തോടെ (ഉളുപ്പില്ലായ്‌മയോടെ) ഇതുപറയാന്‍ മറ്റാരും ധൈര്യപ്പെട്ടിട്ടില്ല.മുസ്ലിം ഭീകരവാദം ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയും ഭീഷണിയാണെന്ന് ലോകരാഷ്‌ട്രങ്ങള്‍പോലും അംഗീകരിക്കുന്ന ഇക്കാലത്ത് ഭീകരവാദികളെ നിയമപരമായി ശിക്ഷിക്കുന്നത് ഒഴിവാക്കാന്‍ ഒരു ജനാധിപത്യ രാഷ്‌ട്രത്തിനും സാധ്യമല്ലെന്ന് വ്യക്തമാണ്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം മുസ്ലിം ഭീകരവാദം ഒരു വന്‍ ഭീഷണിയാണ്. രാജ്യത്ത് നിരന്തരമായി നടക്കുന്ന ഭീകരാക്രമണങ്ങള്‍, കാശ്മീരിലെ ആക്രമണങ്ങള്‍, അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളും സ്‌ഫോടനങ്ങളും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള പൊതുധാരണ അതൊരു മതേതരപാര്‍ട്ടിയാണ് എന്നതാണ്. മാര്‍ക്‌സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ പ്രത്യയശാസ്ത്രത്തില്‍ വര്‍ഗീയമായ ഒന്നുമില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണല്ലോ അവരുടെ സിദ്ധാന്തത്തില്‍. പക്ഷേ അടിസ്ഥാനപരമായ ഈ മാര്‍ക്‌സിസ്റ്റ് വീക്ഷണം (മറ്റു പല കാര്യങ്ങളിലുമെന്നപോലെ) ഇസ്ലാമിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഉപേക്ഷിച്ചു എന്നതാണ് സത്യം. പ്രത്യയശാസ്ത്രപരമായി തള്ളുകയല്ല ഉണ്ടായത്. അതിനുള്ള ബുദ്ധിയും കഴിവും അവര്‍ക്ക് ഇല്ല. പ്രായോഗിക പ്രവര്‍ത്തനവും സിദ്ധാന്തവും തമ്മില്‍ വിടവുകള്‍ സാധാരണയാണല്ലോ. ചില സിദ്ധാന്തങ്ങള്‍ തെറ്റായിരിക്കും. അവ തിരുത്താന്‍ ബുദ്ധിയും ധൈര്യവും വേണം. ഇന്ത്യന്‍ സഖാക്കള്‍ക്ക് ഇത് രണ്ടുമില്ല. ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.

കമ്മ്യൂണിസ്റ്റ് -മതഭീകരവാദ ബന്ധം ഇങ്ങനെ

മാര്‍ക്‌സിസ്റ്റ് ദര്‍ശനമനുസരിച്ച് പ്രത്യയശാസ്ത്രവും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുന്നതാണല്ലോ. ഒന്നാംലോക മഹായുദ്ധത്തെത്തുടര്‍ന്ന് തുര്‍ക്കി കേന്ദ്രമായ ഓട്ടോമന്‍ മുസ്ലിം സാമ്രാജ്യം ഛിന്നഭിന്നമായി. തുര്‍ക്കിയിലെ രാജാവ് (ഖലീഫ) മുസ്ലിങ്ങളുടെ ആത്മീയ നേതാവാണ്. യുദ്ധവേളയില്‍ ഭാരത മുസ്ലിംങ്ങള്‍ തുര്‍ക്കിയോട് യുദ്ധംചെയ്യാന്‍ വിസമ്മതിച്ചിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്ലിങ്ങളുടെ സഹകരണം യുദ്ധത്തില്‍ ലഭിക്കുന്നതിനായി ഒരു പ്രഖ്യാപനം നടത്തി. തുര്‍ക്കി സുല്‍ത്താന് യാതൊരു വിപത്തും സംഭവിക്കുകയില്ല എന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായിരുന്നു പ്രഖ്യാപനം. യുദ്ധത്തില്‍ മുസ്ലിം സഹകരണം ഉറപ്പുവരുത്താന്‍ നടത്തിയ ഒരു ചെപ്പടി വിദ്യ മാത്രമായിരുന്നു ഈ പ്രഖ്യാപനം.

മാര്‍ക്‌സിസ്റ്റ് ഭാഷയില്‍ ഒരു ‘അടവുനയം’. യുദ്ധം ജയിച്ച ബ്രിട്ടന്‍ അടവുനയം നടപ്പിലാക്കാന്‍ വിസമ്മതിച്ചു. ഭാരതത്തില്‍ മുസ്ലിങ്ങള്‍ കുപിതരായി കലാപമാരംഭിച്ചു. ഇതാണ് ഖിലാഫത്ത് പ്രസ്ഥാനം. കുറേപ്പേര്‍ ഇനിമേലില്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിയുകയില്ല എന്നു തീരുമാനിച്ച് തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. ഇപ്രകാരം ഭാരതംവിട്ട് അഫ്ഗാനിസ്ഥാന്‍വഴി തുര്‍ക്കിയിലേക്ക് പലായനം ചെയ്തവര്‍ക്ക് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു-ഒന്ന് കടുത്ത മതതീവ്രവാദം,രണ്ട് കടുത്ത ഹിന്ദുവിരോധം. ഇപ്രകാരം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഓടിപ്പോയ തീവ്രവാദികളെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി റഷ്യയിലെത്തിച്ചു.ഇത്തരക്കാരെ പരിവര്‍ത്തനം ചെയ്ത് ബ്രിട്ടീഷ് വിരുദ്ധപ്പോരാളികളാക്കുക എളുപ്പമായിരുന്നു. ഇവര്‍ക്കുകൂടി സ്വീകാര്യമായ ഒരു പ്രത്യയശാസ്ത്രം അന്ന് എം.എന്‍.റോയി എന്ന ഭാരതീയനായ കമ്മ്യൂണിസ്റ്റ് ഉണ്ടാക്കി.

താഷ്‌കെന്റില്‍ സ്ഥാപിച്ച (ഇപ്പോഴത്തെ ഖസാക്കിസ്ഥാന്‍, അന്നത്തെ റഷ്യ) കമ്മ്യൂണിസ്റ്റ് യൂണിവേഴ്‌സിറ്റി ഫോര്‍ ടോയിലേഴ്‌സ് ഓഫ് ദ ഈസ്റ്റ് (Communist University for the Toilers of the East)-ല്‍ വെച്ചാണ് ഈ മുസ്ലിം തീവ്രവാദികളെ പരിശീലിപ്പിച്ചത്. 1920 ഒക്‌ടോബര്‍ 17 ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും അതിന്റെ സെക്രട്ടറിയായി മുഹമ്മദ് ഷാഫിക് എന്ന മുസ്ലിമിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 1920 ഡിസംബര്‍ ആകുമ്പോഴേക്ക് തീവ്രവാദികളില്‍ മൂന്നുപേര്‍ കൂടി പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്നുപേരും മുസ്ലിങ്ങളായിരുന്നു. പിന്നീട് പലരും ഈ പാര്‍ട്ടിയില്‍ ചേരുകയും അവര്‍ കമ്മ്യൂണിസം പ്രചരിപ്പിക്കാനുള്ള മിഷണറിമാരായി ഭാരതത്തിലേക്ക് പുറപ്പെടുകയും ചെയ്തു. ഈ മുസ്ലിം ഭീകവാദികളാണ് ഭാരതമണ്ണില്‍ കമ്മ്യൂണിസം കൊണ്ടുവന്നത്. ഇപ്രകാരം റഷ്യയില്‍നിന്ന് കമ്മ്യൂണിസ്റ്റ് പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ചിലരെ ബ്രിട്ടീഷ് സര്‍ക്കാര്‍ പിടികൂടി വിചാരണ ചെയ്തു.

ഈ വിചാരണ ”പെഷ്‌വാര്‍ ഗൂഢാലോചന കേസ് 1923” എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട 23 പേരുടെ ലിസ്റ്റ് ഡോ.ജി.അധികാരിയുടെ Documents of the Communist Party of India (Vol.1) എന്ന ഗ്രന്ഥത്തിന്റെ 248-49 പേജുകളില്‍ കൊടുത്തിട്ടുണ്ട്. ഇവരെല്ലാം മുസ്ലിങ്ങളായിരുന്നു. ഇങ്ങനെ ഭാരതത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റുകളില്‍ 95 ശതമാനം പേരും മുസ്ലിങ്ങള്‍ ആയിരുന്നുവെന്ന് മാത്രമല്ല, ഈ മുസ്ലിങ്ങള്‍ അതിതീവ്ര മതവിശ്വാസികളും ഹിന്ദുവിരുദ്ധരും ആയിരുന്നു. പലരും മതതീവ്രവാദത്തിന്റെ വക്താക്കളുമായിരുന്നു.

ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രം

വാസ്തവത്തില്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പകുതിപ്പേരും ഈ മുസ്ലിം തീവ്രവാദ പാരമ്പര്യത്തില്‍നിന്നു വന്നവരാണ്. ഇസഡ്.എ.അഹമ്മദ്,ഷൗക്കത്ത് ഉസ്മാനി, മുസാഫര്‍ അഹമ്മദ്, ഗുലാം ഹുസൈന്‍ തുടങ്ങിയ 1925-35 കാലത്തെ പ്രമുഖരെല്ലാം ഇവരായിരുന്നു. എം.എന്‍.റോയിയാകട്ടെ തനി അവസരവാദിയായ ഒരു നേതാവുമായിരുന്നു. മുസ്ലിങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു ‘അടവുനയം’ എന്ന രീതിയിലാകണം അദ്ദേഹം തുടര്‍ച്ചയായി ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രമാണ് പ്രസംഗിച്ചത്. കമ്മ്യൂണിസ്റ്റ്, ഇന്റര്‍നാഷലിന്റെ മുഖപത്രമായ International Press Correspondence(Imprecor)  epw Vanguard of Indian Independence തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലെല്ലാം ഹിന്ദുവിരുദ്ധ ആശയങ്ങളാണ് ഉണ്ടായിരുന്നത്.

ഇത്തരം ഹിന്ദുവിരുദ്ധ ലേഖനങ്ങളുടെ ഉദ്ദേശ്യം നേരത്തെ പറഞ്ഞ മുസ്ലിം തീവ്രവാദികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

ഹിന്ദുവിരുദ്ധ നിലപാടുകള്‍

1920 കളില്‍ പ്രസംഗിച്ചതും എഴുതിയതുമായ കമ്മ്യൂണിസ്റ്റ് ലേഖനങ്ങളുടെ പിന്നാമ്പുറ സത്യം ഇതായിരുന്നു. എം.എന്‍.റോയി ഹിന്ദുവും ബ്രാഹ്മണനുമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മതത്തില്‍പ്പെട്ടവര്‍ ഒരുപക്ഷേ ഈ ആക്ഷേപങ്ങളെ അവഗണിച്ചേക്കാം എന്ന് അദ്ദേഹം കരുതിയിരിക്കാന്‍ ഇടയുണ്ട്. പക്ഷേ പില്‍ക്കാലത്ത് രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് താത്വികസമീപനങ്ങളില്‍ എല്ലാറ്റിലും പല പ്രകാരത്തില്‍ ഹിന്ദുവിരുദ്ധ നിലപാടുകളും മുസ്ലിം പ്രീണന നയങ്ങളും വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്ഥാന്‍ വാദം രൂപപ്പെട്ടപ്പോള്‍ അതിനെ തുടക്കം മുതലേ അനുകൂലിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമായിരുന്നു. അതായത് ഭാരത വിഭജനത്തെ അനുകൂലിച്ച-തുടക്കം മുതലേ അനുകൂലിച്ച-ഒരേ ഒരു കക്ഷി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു.

1967 ലെ മലപ്പുറം ജില്ലാ രൂപീകരണവും മാര്‍ക്‌സിസ്റ്റ് നേതൃത്വം അവലംബിച്ചത് മറ്റൊരു മുസ്ലിം പ്രീണനത്തിന്റെ തെളിവായിരുന്നുവല്ലോ.

പിന്നീട് തങ്ങളുടെ മുസ്ലിംപ്രീണന നയത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാനായിരുന്നു ”ഭൂരിപക്ഷ വര്‍ഗീയത’, ‘ന്യൂനപക്ഷ വര്‍ഗീയത’ എന്നിങ്ങനെ വര്‍ഗീയതയെ ന്യൂനപക്ഷ,ഭൂരിപക്ഷാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത്.

മുസ്ലിം രാഷ്‌ട്രീയ നേതൃത്വത്തിന്റെ തുടര്‍ച്ചയായ വര്‍ഗീയപ്രചാരണമാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ക്കുള്ള ഹേതു. ഈ രൂപത്തില്‍ മുസ്ലിം വര്‍ഗ്ഗീയവാദത്തിന് ശക്തി നല്‍കിയ കമ്മ്യൂണിസ്റ്റ് നയം ഫലത്തില്‍ ഭീകരവാദത്തിന് ശക്തിയേറ്റുകയാണ് ചെയ്തിട്ടുള്ളത്.

മാര്‍ക്‌സിസം-ലെനിനിസം മുസ്ലിം

തീവ്രവാദത്തെ പിന്തുണക്കുന്നില്ല

ഭാരതത്തിലുള്ള കമ്യൂണിസ്റ്റുകള്‍ മുസ്ലിം ഭീകരവാദത്തെ പ്രോത്‌സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് മാര്‍ക്‌സിസത്തിന്റെയോ ലെനിനിസത്തിന്റെയോ പിന്തുണയൊന്നും ഇല്ല. മാര്‍ക്‌സും ഏംഗല്‍സും ജീവിച്ചിരുന്നപ്പോള്‍ മുസ്ലിം ഭീകരവാദം ഉണ്ടായിരുന്നില്ലല്ലോ. (ഏംഗല്‍സ് 1895 ല്‍ മരിച്ചു, മാര്‍ക്‌സ് അതിനുമുമ്പ് 1883 ലും). പക്ഷെ ലെനിന്‍ ജീവിച്ചിരുന്നപ്പോള്‍ മുസ്ലിം തീവ്രവാദം പതുക്കെ തലപൊക്കിയിരുന്നു. ഈ തീവ്രവാദത്തെ ലെനിന്‍ ശക്തിയായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഭാരതത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ചും ബാധകമായ Theses on National and colonial Question- എന്ന രേഖയില്‍ ലെനിന്‍ എഴുതി: ”പാന്‍-ഇസ്ലാമിക് പ്രവണതകള്‍ക്കെതിരായി സമരം ചെയ്യേണ്ടതുണ്ട്.” (ഡൊ. ജി. അധികാരി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രരേഖകള്‍ (ഇംഗ്ലീഷ്) പേജ് 202).

അന്തര്‍ദേശീയ മുസ്ലിം ഭീകരപ്രസ്ഥാനങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മുസ്ലിം  ഭീകരരതക്ക് കൂട്ടുനില്‍ക്കുന്ന ജനാബ് കരാട്ടും ജനാബ് യെച്ചൂരിയും ലെനിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ടാണ് ഈ വര്‍ഗ്ഗീയ-ഭീകരവാദ പ്രസ്ഥാനങ്ങളെ പിന്തുണക്കുന്നത്. പക്ഷെ ഈ പിന്തുണക്ക് ഒരു ഗുണമുണ്ട്: ഭീകരവാദങ്ങളുടെ തിക്തഫലങ്ങളനുഭവിക്കുന്ന ഭാരത ജനത ഈ സഖാക്കള്‍ക്ക് ഒരിക്കലും മാപ്പുനല്‍കില്ല. ഫലത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭാവി അവര്‍തന്നെ കൊട്ടിയടക്കുന്നു എന്നതുമാത്രമേ ഇതിന്റെ ഫലമായി സംഭവിക്കുന്നുള്ളൂ.

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വേരുണ്ടാക്കാനുള്ള ഈ തട്ടിപ്പ് ഫലത്തില്‍ ഭാരത ജനതയുടെ ആത്മാവില്‍നിന്നുതന്നെ അവര്‍ തുടച്ചുമാറ്റാനിടയാക്കും എന്ന് വ്യക്തമാണ്. യാക്കോബ് മേമനെ തൂക്കിലേറ്റിയത് നുറുകണക്കിന് നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും പാവങ്ങളെയും കൊന്നൊടുക്കിയ സ്‌ഫോടനങ്ങളുടെ പേരിലായിരുന്നുവെന്ന് ജനാബ് സഖാക്കള്‍ മറന്നുപോയെങ്കിലും ഭാരതീയര്‍ മറക്കുന്നില്ല എന്ന് അവര്‍ക്ക് അചിരേണ മനസിലാകും.

(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂവ്‌മെന്റ് ഇന്‍ കേരള എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.