Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാനം എന്തിന് ആകുലപ്പെടണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:17 pm IST
in Vicharam

കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷം ആയാല്‍ ഒരു മതേതര കക്ഷിയുടെ നേതാവായ കാനം രാജേന്ദ്രന്‍ എന്തുകൊണ്ട് ആകുലപ്പെടണം? കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷമതമെന്നോ ന്യൂനപക്ഷ മതമെന്നോ വല്ല വ്യത്യാസവും ഉണ്ടോ? അങ്ങനെ പാടുണ്ടോ? അധികാരവും പണവും ലഭിക്കാന്‍ വേണ്ട വോട്ട് കിട്ടിയാല്‍ പോരേ?പൂച്ച കറുത്തതോ വെളുത്തതോ ആയാലെന്താ, അത് പാല് കുടിച്ചാല്‍ പോരേ?എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കിയിട്ടുള്ളത് അത് അപകടം ആണെന്നാണ്. അതുകൊണ്ട് തങ്ങളുടെ സുരക്ഷിതത്വത്തിനു ഹിന്ദു കാര്‍ഡ് കളിച്ചേ മതിയാകൂ. മുരളി പാറപ്പുറം എഴുതിയപോലെ ( കാനത്തിന്റെ ഹിന്ദുകാര്‍ഡ്, ജന്മഭൂമി, ജൂലൈ 23, 2015) സാക്ഷാല്‍ ഇ. എം.എസ്.എന്ന കൊടുംമതേതരന്‍ പോലും ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍ ചില അടവുനയം സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലവും കമ്യൂണിസ്റ്റുകാര്‍ ഭുജിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷത്തിലും ഹിന്ദുക്കളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കാത്തതു മൂലമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടങ്ങളില്‍ വേര് പിടിക്കാഞ്ഞത് എന്ന് കാനം രാജേന്ദ്രന് അറിയാം. അവിടെങ്ങും ഹൈന്ദവേതരമതസ്ഥര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിശ്വസിക്കുന്ന പ്രശ്‌നമില്ല. മതേതരത്ത്വത്തിന്റെ പേരില്‍ മറ്റു മതസ്ഥരെ പ്രീണിപ്പിക്കാം, വിശ്വസിക്കാനാകില്ല എന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് അനുഭവം കൊണ്ട് നല്ലപോലെ അറിയാം.

കേരളത്തില്‍ മുസ്ലിങ്ങളേയോ െ്രെകസ്തവരേയോ മാത്രം വിശ്വസിച്ചു കമ്യൂണിസ്റ്റുകാര്‍ക്ക് നിലനില്‍ക്കാനാകുമോ? ഇല്ലേയില്ല. അതറിയാവുന്ന കാനം രാജേന്ദ്രന്‍ തങ്ങള്‍ അനുവര്‍ത്തിച്ച ‘മതനിരപേക്ഷത ന്യൂനപക്ഷപ്രീണനമാകുകയും ന്യൂനപക്ഷപ്രീണനം സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും’ ചെയ്യുന്ന സ്ഥിതിവിശേഷത്തില്‍ തീര്‍ച്ചയായും ആശങ്കാകുലനാകും.

കാരണം, കമ്യൂണിസ്റ്റുകാര്‍ ഇവിടെ ഭൂരിപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിച്ചും ന്യൂനപക്ഷമെന്നു പറഞ്ഞു മുസ്ലിങ്ങളെ പ്രീണിപ്പിച്ചും വോട്ട് നേടി അധികാരവും ധനവും നേടിയപോലെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലും ഇറാഖിലും അവരുടെ പ്രീതി നേടി അധികാരത്തില്‍ വരാം എന്ന് കൊതിച്ചിരുന്നു. ഇന്തോനേഷ്യയില്‍ സുകാര്‍ണോയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പട്ടാളം നടത്തിയ അട്ടിമറിയുടെ ഉത്തരവാദിത്തം ജന. സുഹാര്‍ത്തൊയും ഇസ്ലാമിക തീവ്രവാദികളുംകൂടി കമ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവച്ച് അവരെ ഉന്മൂലനം ചെയ്തു. ദശലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെയാണ് സൈന്യവും സുന്നി മുസ്ലിങ്ങളും കൂടി അവിടെ കൊന്നൊടുക്കിയത്.

ഇറാഖിലാകട്ടെ, റഷ്യയുടെ കൂട്ടുപിടിച്ചു കമ്യൂണിസ്റ്റുകാര്‍ അവിടെ മതേതരത്വം നടപ്പാക്കിക്കളയാം എന്ന് സ്വപ്‌നം കണ്ടിരുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ റഷ്യ അതിനെ പിന്താങ്ങി; ഇറാഖിലെ കമ്യൂണിസ്റ്റുകാരും ഉടനെ പാലസ്തീനിനെ കൈവിട്ട് ഇസ്രായേലിനെ അനുകൂലിച്ചു. അതോടെ അവരുടെ അധോഗതിയും തുടങ്ങി. നിരവധി ഇറാഖികള്‍ പാര്‍ട്ടി വിട്ടു; കമ്യൂണിസ്റ്റ് വിരോധികള്‍ ആയി. എന്നാലും റഷ്യയുടെ പിന്തുണയോടെ സദ്ദാമിന്റെ ബാത്ത് പാര്‍ട്ടിയുടെ വാലായിനിന്നു രഹസ്യമായി കരുത്താര്‍ജ്ജിക്കാനുള്ള ശ്രമം തുടര്‍ന്നു. അതറിഞ്ഞ സദ്ദാം കമ്യൂണിസ്റ്റുകാരെ വെട്ടയാടിത്തുടങ്ങി. ബാത്ത് പാര്‍ട്ടി അധികാരത്തില്‍ കയറിയപ്പോള്‍ പതിനായിരക്കണക്കിനു കമ്യൂണിസ്റ്റുകാരെയാണ് സദ്ദാം കൊന്നൊടുക്കിയത്. (ഇതൊന്നും അറിയാതെയാണ് കമ്യൂണിസ്റ്റുകാര്‍ സദ്ദാം തൂക്കിലേറ്റപ്പെട്ടപ്പോള്‍ കേരളത്തില്‍ ദു:ഖാചരണവും ബന്ദും എല്ലാം നടത്തിയത്.)

ന്യൂനപക്ഷപ്രീണനം നടത്തി അവരുടെ വോട്ട് നേടാനുള്ള ശ്രമം കൊള്ളാം. പക്ഷെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ഇന്‍ഡോനേഷ്യയിലേയും ഇറാഖിലേയും പോലെ ആദ്യം വേട്ടയാടപ്പെടുന്നത് മതേതരക്കാരായ തങ്ങള്‍ തന്നെയായിരിക്കും എന്ന് കാനം രാജേന്ദ്രന് നല്ലവണ്ണം അറിയാം. അതിനാല്‍, അദ്ദേഹത്തിന് ഇപ്പോള്‍ ഹിന്ദു കാര്‍ഡ് കളിച്ചേ മതിയാവൂ.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളെ കൂട്ടക്കൊല നടത്താൻ പദ്ധതി ; 2020-ലെ ദൽഹി ഹിന്ദു വിരുദ്ധ കലാപക്കേസിൽ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.