Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണപ്രസവം എത്രയുമാകാം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 09:31 pm IST
in Samskriti

ജ്ഞാനേ മൗനം, ക്ഷമാ ശക്തൗ

ത്യാഗേ ശ്ലാഘാ വിപര്യയ:

ഗുണാഗുണാനു ബന്ധിത്വാ-

ത്തസ്യ സപ്രസവാ ഇവ

രഘുവംശത്തില്‍ ദിലീപ മഹാരാജാവിന്റെ ഗുണങ്ങളെപ്പറ്റി കാളിദാസന്‍ പറയുമ്പോഴുള്ള ശ്ലോകമാണിത്. അേദ്ദഹത്തിന്റെ ഗുണങ്ങള്‍ ഓരോന്നും പുതിയ ഗുണങ്ങളെ പ്രസവിക്കുന്നതരത്തിലായി  അനുഭവപ്പെട്ടുവത്രെ. ജ്ഞാനവും ബലവും, അഥവാ ശക്തിയും, ത്യാഗവുമാണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്.

മഹാജ്ഞാനിയാണ് ദിലീപന്‍. എങ്കിലും പരമാവധി മൗനം പാലിക്കുക എന്നഗുണം കൂടി അദ്ദേഹം കാണിച്ചു. ചാടിക്കേറി അറിവു പ്രകടിപ്പിക്കുവാന്‍ ഒരുശ്രമവും ഇല്ല. വേണ്ടിടത്തു മാത്രമേ സംസാരിക്കൂ. അതും കുറച്ചുമാത്രം. മിതമായും , സാരമായും പറയാന്‍ കഴിയുക എന്നത് വാഗ്മിതയുടെ ലക്ഷണമാണ്. അമിതമായി പറയുന്നവര്‍ പലപ്പോഴും അസത്യത്തിലേക്കു കടക്കാന്‍ ഇടയുണ്ട്. അത് ഒഴിവാക്കുന്നതിലൂടെ സത്യനിഷ്ഠ എന്നഗുണവും തെളിയുന്നില്ലേ? ഇന്നത്തെ നമ്മുടെ രാജാക്കന്മാരായ മന്ത്രിമാരില്‍ ഈ ഗുണങ്ങള്‍ തെളിയുന്നുണ്ടോ എന്നുകൂടി ഓര്‍ത്തുനോക്കുക.

മഹാ ശക്തിശാലിയാണ് ദിലീപന്‍. പക്ഷേ, ആരുടെ നേരേയുംഅദ്ദേഹം അനാവശ്യമായി അതുപ്രയോഗിക്കില്ല. പരമാവധി ക്ഷമകാണിക്കുക എന്നഗുണംകൂടി അങ്ങനെ അദ്ദേഹത്തില്‍ തെളിയാറായി. വാരിക്കോരി ദാനം ചെയ്താലും, സ്വയം മറന്നു ത്യാഗങ്ങള്‍ അനുഷ്ഠിച്ചാലും അതേപ്പറ്റി സ്വയം പുകഴ്‌ത്തിപ്പറയാറില്ല. വല്ലവരും പുകഴ്‌ത്തിപ്പറഞ്ഞാല്‍ അഹങ്കരിച്ചു ഞെളിയാറുമില്ല. അതുകൊണ്ടാണ് ദിലീപ മഹാരാജാവിന്റെ ഗുണങ്ങള്‍ പുതിയ ഗുണങ്ങളെ പ്രസവിച്ചു എന്നുപറയാന്‍ കാളിദാസന്‍ പ്രേരിതനായത്.

അക്കാലത്തെ രാജാക്കന്മാര്‍ പ്രജകള്‍ക്കു മാതൃകയായിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രജകള്‍ അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു.”യഥാ രാജാ തഥാ പ്രജാ” എന്ന ചൊല്ലുണ്ടായതും അങ്ങനെയാണ്. ”നന്ദനന്മാരെ പിതാവു രക്ഷിക്കുന്നവണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍” എന്ന രാമായണ വരികളും നമുക്കു സ്മരിക്കാം.

എന്നാല്‍ ഇന്നു പഴയ രാജാക്കന്മാര്‍ക്കു പകരമായി വന്നമന്ത്രിമാരില്‍നിന്നു നമുക്കുണ്ടാകുന്ന അനുഭവം എന്താണ്? സാംസ്‌കാരിക മഹിമയിലൂടെ കൈവരേണ്ടുന്ന  ജ്ഞാനവും ഉപഗുണങ്ങളായ വിനയം, മിതത്വം സത്യനിഷ്ഠ എന്നിവയും അവരില്‍ കണികാണാന്‍ കിട്ടുന്നുണ്ടേ? അഴിമതിയുടേയും അവിഹിതങ്ങളുടേയും കഥകളല്ലേ എന്നും പത്രങ്ങളില്‍ നിറയുന്നത്? അധികാരവും ബലവും ഉണ്ടെന്നുവച്ചു കാണിക്കുന്ന അക്രമങ്ങള്‍ക്കും ഹിംസയ്‌ക്കും കണക്കുണ്ടോ? എന്തെങ്കിലും നല്ലകാര്യങ്ങള്‍ ചെയ്തുവെങ്കിലാകട്ടേ അതിനെ എത്രയും പെരിപ്പിച്ചുകാട്ടിയും പുകഴ്‌ത്തിപ്പാടിയും കൊണ്ടിരിക്കും: എന്തൊരു വിധിവൈപരിത്യം! തന്മൂലം ”യഥാ രാജാ തഥാ പ്രജാ”എന്നു പണ്ടത്തെപ്പോലെ ഇപ്പോഴും പറയാമെങ്കിലും അര്‍ത്ഥംമാറിപ്പോയി. ഭരണാധിപന്മാരെപ്പോലെ ഭരിക്കപ്പെടുന്ന ജനങ്ങളും ഇന്ന് അഴിമതിക്കാരും അക്രമികളും ആഭാസന്മാരുമായി മാറിപ്പോയി!

വിദ്യാ വിവാദായ ധനം മദായ

       ശക്തി: പരാ ലോക നിപീഡനായ

       ഖലസ്യ സാധോര്‍ വിപരീതമേതദ്

       ജഞാനായ ദാനായ ച രക്ഷണായ.  

എന്നുള്ള മറ്റൊരു സുഭാഷിതമാണ് ഇവിടെ ഓര്‍മ്മവരുന്നത്. ദുഷ്ടന്മാരായവര്‍ക്കുവിദ്യയുണ്ടായാല്‍ വിവാദങ്ങളിലേര്‍പ്പെടും, ധനമുണ്ടായാല്‍ അഹങ്കരിക്കും, ബലമുണ്ടായാല്‍ അന്യരെ ദ്രോഹിച്ചുകൊണ്ടിരിക്കും എന്നതാണ് ആദ്യഭാഗത്തില്‍ പറയുന്നത്. സജ്ജനങ്ങളാണെങ്കിലോ?

തങ്ങളുടെ അറിവു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കും, കൈവരുന്ന ധനം ദരിദ്രരെ സഹായിക്കാന്‍ഉപയോഗിക്കും, കായികശക്തിയാല്‍ ആപത്തിലകപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യും. ദിലീപമഹാരാജാവിന്റെ ഗുണങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രഘുവംശ സൂര്യനായി ത്തെളിഞ്ഞ ശ്രീരാമചന്ദ്രന്റെ ഗുണങ്ങളെപ്പറ്റിയുമുള്ള കഥകള്‍ നാം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അനിവാര്യമാണ്. ആ പഴയകാലത്തിലേക്കു തിരിച്ചു പോവാന്‍ വേണ്ടിയല്ല; അതിലെ ദോഷവശങ്ങള്‍ അനുകരിക്കാനുമല്ല. സത്യം, ധര്‍മ്മം, ദയ, ക്ഷമ, സ്‌നേഹം തുടങ്ങിയ അനേകം ഗുണങ്ങള്‍ പുതിയ തലമുറ സ്വാംശീകരിക്കേണ്ടതായുണ്ട്.

അതിവേഗത്തിലുള്ള യാന്ത്രിക സാങ്കേതിക ജീവിത ശൈലിയ്‌ക്കടിപ്പെട്ടു മനുഷ്യത്വം നശിച്ചുകൊണ്ടിരിക്കേ, നാം അതിനു തയ്യാറായേ പറ്റൂ. ”ജ്ഞാനായ ദാനായ ച രക്ഷണായ” എന്ന സജ്ജനശീലം നമ്മുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുമാറാകട്ടേ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.