Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഐതിഹ്യപ്പെരുമയുമായി രാമപാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 08:49 pm IST
inVaradyam

ഐതിഹ്യകഥകളും ഗാനങ്ങളും കോര്‍ത്തിണക്കി നാലമ്പലദര്‍ശനത്തെക്കുറിച്ചും അതിന്റെ ആചാരാനുഷ്ടാനങ്ങളെക്കുറിച്ചും ആഴത്തിലുള്ള വിവരണം നല്‍കുന്ന ഡോക്യൂമെന്ററി ഫിലിംമാണ് രാമപാദം. നാലമ്പലദര്‍ശനമെന്തന്നുള്ള കുട്ടികളുടെ ചോദ്യത്തിന് മുത്തശ്ശിയും ശേഷം കുട്ടികളും അച്ഛനും അമ്മാവനും മറുപടി പറഞ്ഞുതുടങ്ങുന്നിടത്താണ് ഡോക്യൂമെന്ററിയുടെ തുടക്കം. മുത്തശ്ശിയെ അവതരിപ്പിച്ചത് കവിയൂര്‍ പൊന്നമ്മയാണ്.

ദ്വാരകനാഥനായ ശ്രീകൃഷ്ണന്റെ ആരാധന ഏറ്റുവാങ്ങിയ ദാസരതീവിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തില്‍ മുങ്ങിപ്പോയപ്പോള്‍ ത്രേതായുഗ നായകന്മാരായിരുന്ന ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, എന്നിവരുടെ ചതുര്‍ബാഹുവിഗ്രഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടുപ്രമാണിയായിരുന്നു വാക്കയില്‍ കൈമള്‍ എന്നയാള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. തുടര്‍ന്ന് അവ കണ്ടെടുത്ത് ജ്യോതിഷവിധി പ്രകാരം കൈമള്‍ പ്രതിഷ്ഠിച്ചസ്ഥലങ്ങളാണ് തൃശ്ശ്യൂര്‍ ജില്ലയിലെ തൃപ്രയാര്‍, കൂടല്‍മാണിക്യക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം തൃശ്ശൂര്‍ പായമ്മല്‍ എന്നിവ. ഇവപിന്നീട് നാലമ്പലദര്‍ശനമെന്ന് അറിയപ്പെട്ടു. പിന്നെയും ഐതിഹ്യകഥകള്‍ ഏറെയുണ്ട്.

നാലമ്പലദര്‍ശനത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് നാല് ക്ഷേത്രങ്ങളിലും ഒരുദിവസം തന്നെ ഉച്ചപൂജയ്‌ക്ക് മുമ്പായി ദര്‍ശനം നടത്തണമെന്നാണ് ആചാരപ്രകാരം പറയപ്പെടുന്നത്, കൂടതെ രാമക്ഷേത്രത്തില്‍ തുടങ്ങി രാമക്ഷേത്രത്തില്‍ തന്നെ അവസാനിക്കണമെന്നും ശാസ്ത്രം പറയുന്നുവെന്നതോടെ ഡോക്യൂമെന്ററിക്ക് ശേഷം ഓരോക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്ര ആചാരങ്ങളെക്കുറിച്ചും രാമക്ഷേത്രത്തില്‍നിന്നും മറ്റ് മൂന്ന് ക്ഷേത്രത്തിലേയ്‌ക്കുള്ള ദൂരവും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍, കോട്ടയം ജില്ലയാലെ രാമപുരം, എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള മാമലശ്ശേരി എന്നിങ്ങനെയുള്ള മൂന്ന് നാലമ്പല ക്ഷേത്രങ്ങളായ 12 ക്ഷേത്രങ്ങളെക്കുറിച്ചാണ് രാമപാദമെന്ന ഡോക്യൂമെന്ററി ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ഓരോ ക്ഷേത്രത്തിന്റെയും ഐതിഹ്യകഥകളും ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ നാമംരൂപപ്പെട്ടതും വ്യക്തമാക്കുന്നുണ്ട്. കോണ്ടാട് എന്ന ഗ്രാമം രാമന്റെ വരവോടെ രാമപുരമായി പരിണമിച്ചുവെന്നാണ് ഐതിഹ്യങ്ങളില്‍ പറയപ്പെടുന്നത്. രാമനെ തേടിയിറങ്ങിയ മൂന്ന് സഹോദരങ്ങളായ ഭരതന്‍ അവനകരയിലും ലക്ഷ്മണസ്വമി മൂടമ്പലത്തും ശത്രഘ്‌നസ്വാമി മേതിരിയിലുമായി നിലകൊണ്ടു. ഇതാണ് പില്‍ക്കാലത്ത് കോട്ടയം രാമപുരം നാലമ്പലക്ഷേത്രങ്ങളെന്ന് അറിയപ്പെട്ടതെന്ന് ഈ ചിത്രത്തിലൂടെ ചൂണ്ടികാട്ടുന്നുണ്ട്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള മാമലശ്ശേരി ശ്രീരാമക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട് ശത്രുഘ്‌നസ്വാമി ക്ഷേത്രം മറ്റൊരു നാലമ്പലം.

വളരെ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം നാലമ്പലദര്‍ശനത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഓന്നാണ്. രാവണവധത്തിനുശേഷം പ്രപഞ്ചസംരക്ഷണത്തിനായി കുടികൊള്ളുന്ന ശ്രീരാമനെന്ന സങ്കല്‍പ്പമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊടിയേറി ഉത്സവമില്ലാത്ത അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഇടവമാസത്തിലെ അത്തമാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്ന ഇവിടെ മീനൂട്ടാണ് ഇവിടുത്തെ പ്രധാന വഴിപാട്. കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, ഇരിഞ്ഞാലകുട ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് തൃപ്രയാര്‍ നലമ്പലങ്ങളില്‍പെടുന്നത്.

ഇടമന ക്രീയേഷന്റെ ബാനറില്‍ നിര്‍മിച്ച ഡോക്യൂമെന്ററി ചിത്രത്തിന്റെ സംവിധായകന്‍ ഷിനോദ് സഹദേവനാണ് നിര്‍വഹിച്ചിരിക്കുന്നത്. രചന കൃഷ്ണ ജയനും ഡോക്യൂമെന്ററി രചന എല്‍ദോസ് യോഹന്നാനും  ഗാനരചന കുഞ്ഞുണ്ണിരാജയും മനോജ് മണ്ണഞ്ചേരിയും കെ. വി. വിനോദ്കുമാറുമാണ് കൈകാര്യം ചെയ്തിരിക്കുന്നു. ഇതിലുള്ള നാല് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മനോജ് കൃഷ്ണന്‍, ഗായത്രി വര്‍മ്മ, കെ. വിനോദ്കുമാര്‍ എന്നിവരാണ്. ആലാപനം സുജിത മാനോജ്, ഗായത്രി വര്‍മ്മ, സിന്ധു, സുവലക്ഷ്മി. ചമയം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് മുത്തോലി, ഗിരീഷ് പൂത്തുരുത്തിയുമാണ്. ചിത്രസംയോജനം അല്‍അമീന്‍, കിരണ്‍ എന്നിവരും ഛായഗ്രഹണം ഷിന്‍ജിത്ത്. കെ, ആസാദ് വാസും കൈകാര്യം ചെയ്തിരിക്കുന്നു. അറുപതോളംപേരുടെ ശ്രമഫലമായി 27ദിവസംകൊണ്ട് ഏഴര ലക്ഷംരൂപ ചിലവഴിച്ചാണ് ഈ ഡോക്യൂമെന്റി ചിത്രംചിത്രീകരിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍, കെ. സി. വിജയന്‍, രാജി, നാരയണന്‍ തിരുവൈരാണികുളം, മോഹനന്‍, അഖിന ഷിബു, അമിത്, സുവലക്ഷ്മി, അദ്വൈത് ശ്രീനിവാസ്, അമയ ശ്രീനിവാസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.   ക്ഷേത്രങ്ങളെക്കുറിച്ച് വിവരണം നല്‍കിയിരിക്കുന്നത് ബിജുമാധവന്‍, രാജു തിരുവൈരാണികുളം, ദീപ എന്നിവരുമാണ്. ജൂലൈ മൂന്നിനാണ് രാമപാദം പ്രകാശനം ചെയ്യ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.