സന്യാസം ഈ ലോകത്തിനോടുള്ള ഒരു വെല്ലുവിളിയാണ്. ഏറ്റവും അടിസ്ഥാനപരമായ സ്വാതന്ത്ര്യ പ്രഖ്യാപനം. ഓരോ നിമിഷവും സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നതാണ് സന്യാസം. ഇനിയിപ്പോള്‍, അരക്ഷിതത്വം എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും.
എന്നാല്‍ ജീവിതത്തിലെ ഒരു യാഥാര്‍ത്ഥ്യമാണത്. മരണം മാത്രമാണ് തീര്‍ച്ചയായിട്ടുള്ളത്; ജീവിതം സുരക്ഷിതത്വമില്ലായ്മയാണ്. എന്നാല്‍ ഇതുതന്നെയാണ്, ജീവിതത്തിന്റെ ആഹ്ലാദവും സൗന്ദര്യവും. സുരക്ഷിതത്വത്തില്‍ അടയ്ക്കപ്പെടുന്നത് ആത്മഹത്യയാണ്, സ്വന്തം കരങ്ങളാലുള്ള, ജീവിക്കുന്ന മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: