പാരീസ്:പാരീസിലെ സ്റ്റോറില്‍ തോക്കുകാട്ടി തടവിലാക്കിയ 18 പേരെ മോചിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.വില്ലനിവുലെ പ്രിമാര്‍ക് സ്റ്റോറില്‍ സാധനം വാങ്ങാനെത്തിയവരെ തോക്കുധാരികളായ ഒരുകൂട്ടര്‍ തടവിലാക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ മോചിപ്പിച്ചു.
അതേസമയം, കടയിലെ ജീവനക്കാരില്‍ ആരെങ്കിലും മോഷണ ശ്രമത്തിനിടെ തടവിലാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്.
















