ലണ്ടന്‍: അധിക യാത്രാ സാമഗ്രികളുടെ നികുതി ലാഭിക്കുന്നതിനായി 12ഓളം വസ്ത്രങ്ങള്‍ ധരിച്ച് യുവ ഗായകന്‍ ഫ്‌ളൈറ്റില്‍ ബോധംകെട്ടുവീണു. സ്‌കോട്ടിഷ് സംഗീത ബാന്‍ഡായ റിവൈന്‍ഡിലെ പ്രമുഖ ഗായകനായ ജെയിംസ് മക് എല്‍വറിനാണ് കഥാനായകനായ ഗായകന്‍.
ലണ്ടനില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് യാത്രയില്‍ ഒരു ബാഗ് മാത്രമേ ജെയിംസിന് കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ വസ്ത്രങ്ങളാണെങ്കില്‍ ഒരുപാടുണ്ട്. രണ്ട് ബാഗ് ലഗേജുമായി യാത്ര ചെയ്യുകയാണെങ്കില്‍ 70 യുഎസ് ഡോളര്‍ അധികമായി നല്‍കേണ്ടതുണ്ട്. ഇത് ലാഭിക്കാന്‍ വസ്ത്രങ്ങള്‍ മുഴുവന്‍ സ്വയം ധരിക്കാന്‍ ജെയിംസ് തീരുമാനിക്കുകയായിരുന്നു.
ആറ് ടി ഷര്‍ട്, നാല് ജംപേഴ്‌സ്, രണ്ട് ജാക്കറ്റുകള്‍, ഒരുജോടി ഷോര്‍ട്‌സുകള്‍, മൂന്ന് ജോടി ജീന്‍സ്, രണ്ട് ജോടി ജോഗിങ് പാന്റുകള്‍, രണ്ട് തൊപ്പികള്‍ ഇത്രയും വസ്ത്രങ്ങളാണ് ജെയിംസ് ധരിച്ചിരുന്നത്.
അതേസമയം 12 ജോടി വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിനാല്‍ ഫ്‌ളൈറ്റില്‍ നടക്കുന്നതിനും സീറ്റ് ബെല്‍റ്റ് ധരിക്കാനോ ജെയിംസിന് സാധിച്ചിരുന്നില്ല.
ഒരുവിധത്തില്‍ സീറ്റില്‍ രണ്ടു മിനുട്ട് ഇരുന്നെങ്കിലും പിന്നീട് ബോധംകെട്ട് വീഴുകയായിരുന്നു. അതിനുശേഷം ക്യാബിന്‍ ക്രൂവെത്തി ഇയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഗ്ലാസ്‌ഗോയിലെ ആശുപത്രിയിലേക്ക് ഇയാളെ മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഇയാള്‍ക്ക് ബോധം വീണത്. എന്നാല്‍ തന്റെ പക്കല്‍ ഒരു ബാഗ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇത്രയും വസ്ത്രങ്ങള്‍ ധരിച്ചതെന്നുമാണ് ജെയിംസ് പ്രതികരിച്ചത്.
















