തുറമുഖ വികസനം സാമ്പത്തിക വികസനത്തിന്റെ നട്ടെല്ലാണെന്ന് മനസ്സിലാക്കി, ഇന്ത്യയുടെ തീരദേശത്തെ തുറമുഖങ്ങളുടെ ആധുനീകരണവും ദ്രുതഗതിയിലുള്ള ശേഷീ വികസനവും, ഉള്‍നാടന്‍, തീരദേശ ഗതാഗതത്തിന്റെ വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സാഗര്‍മാല.
നയപരവും സ്ഥാപനപരവുമായ ഇടപെടലുകളിലൂടെയും തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും തുറമുഖ അധിഷ്ഠിത വികസനത്തെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൊഴില്‍ നിപുണര്ക്കും അര്‍ദ്ധ നൈപുണ്യമുള്ളവര്‍ക്കും വന്‍തോതില്‍ തൊഴില്‍ നല്‍കാനും സാഗര്‍മാല പദ്ധതി വഴി സാധിക്കുന്നതാണ്. 2015-16 കാലഘട്ടത്തില്‍ 200 കോടി രൂപയാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: