Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചക്കവീഴുമ്പോഴെല്ലാം മുയലിനെ കിട്ടുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 09:47 pm IST
in Vicharam

വിഎം.സുധീരനോളം ധീരനില്ലെന്ന് പണ്ട് യൂത്തുകോണ്‍ഗ്രസ്സുകാര്‍ മുഷ്ടിചുരുട്ടി മാനത്തെറിഞ്ഞതാണ്. ആദര്‍ശധീരനാണ്. അഴിമതിവിരോധിയാണ് എന്നൊക്കെ സുധീരന്‍ പലകുറി നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാപിക്കാറുണ്ട്. അതെല്ലാം സ്ഥാനത്തിരിക്കാത്തപ്പോള്‍. സ്ഥാനം കിട്ടിയാല്‍ ആസ്ഥാനഗായകരെ പോലെയാണ്. രാജാവിന് സുഖിക്കുന്നത് പാടാനേ വായതുറക്കൂ. ഇപ്പോള്‍ രാജാവ് രാഹുലാണ്. രാഹുലാണല്ലോ ആസ്ഥാന ഗായകനാക്കിയത്.

കോണ്‍ഗ്രസിലെ സര്‍വ്വാധിപത്യം ഇപ്പോള്‍ അമ്മയ്‌ക്കും മോനുമാണ്. ജനാധിപത്യ ജീവിതത്തിന് അവശ്യം വേണ്ടത് വിവേകമാണ്. ഒന്നേ ഒന്നു മാത്രമേ തെരഞ്ഞെടുക്കാനുള്ളുവെങ്കില്‍ അവിടെ വിവേകത്തിന്റെ ആവശ്യം വരുന്നില്ല. സമഗ്രാധിപത്യത്തില്‍ ജനസഞ്ചയത്തിന് വിവേകം വേണ്ട. അനുസരണശീലം മതി. മേലാളന്മാര്‍ക്ക് വഴങ്ങിക്കൊടുക്കുക, തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത പാരമ്പര്യത്തില്‍ കഴിഞ്ഞുകൂടുക. വല്യമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ സോഷ്യലിസത്തിന്‍ വീഥിയിലൂടെ തേരുതെളിക്കും ജേതാവായിരുന്നു. അങ്ങനെ വാഴ്‌ത്തിപ്പാടിയ കൂട്ടത്തില്‍ വിഎം സുധീരനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥ അറബിക്കടലിലെറിഞ്ഞ് ആണത്തമുള്ളവര്‍ അധികാരമേറ്റപ്പോഴാണ് ചില കോണ്‍ഗ്രസുകാര്‍ര്‍ക്ക് കൊക്കിന് ജീവന്‍ വച്ചത്.

ഇന്നിപ്പോള്‍ രാഹുല്‍ പറഞ്ഞാല്‍ അതാണ് വേദവാക്യം. എന്‍ഡിഎ സര്‍ക്കാരില്‍ ആകെ അഴിമതിയാണത്രേ.

അഴിമതിയില്‍ ആറാടിയവരാണ് ഇത് പറയുന്നത്. അതിന്റെ നാറ്റം ഇനിയെത്രകാലം കഴിഞ്ഞാലും മാറ്റാന്‍ കോണ്‍ഗ്രസിനാവില്ല. എന്നിട്ടും വിഎം സുധീരന്റെ കെപിസിസി പ്രമേയം പാസ്സാക്കിയിരിക്കുന്നു. ‘അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് ബിജെപി’ എന്നാണ് പ്രമേയത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ വില്ലന്‍ ലളിത്‌മോഡിയെ ചൂണ്ടിക്കാട്ടി നരേന്ദ്രമോദി സര്‍ക്കാരിനെയും  പഴിക്കുന്നത് കാണുമ്പോഴാണ് കഷ്ടം തോന്നുന്നത്. ലളിത് മോദിമാരെ സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ഐപിഎല്ലിന് താങ്ങും തണലുമായി നിന്നതും കോണ്‍ഗ്രസാണ്.

1700 കോടിയുടെ ഹവാലാ ഇടപാട് ലളിത് മോഡി നടത്തിയെങ്കില്‍ അതിന് ഒത്താശ നല്‍കിയത് രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുംമുമ്പ് നടന്ന അഴിമതിയും വഴിവിട്ട ഇടപാടുകളും ബിജെപിയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്കിരിത്തരമാണ്.

അമ്പുകൊള്ളാത്തവരില്ല ഗുരുക്കന്മാരില്‍ എന്നു പറഞ്ഞതുപോലെയാണ് കോണ്‍ഗ്രസിന്റെ കാര്യം. അഴിമതി ആരോപണം കേള്‍ക്കാത്ത ഏത് മന്ത്രിയാണുണ്ടായിരുന്നത്. പ്രധാനമന്ത്രിപോലും അതില്‍ നിന്നും വേറിട്ടുനില്‍ക്കുന്നുണ്ടോ? രാഹുലിന്റെ അളിയനാണല്ലോ ഭൂമാഫിയയുടെ അഭിനവ ചക്രവര്‍ത്തിയായി വാണരുളിയത്. ഹരിയാനയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും എന്തിന് കേരളത്തില്‍ പോലും ഭരണസ്വാധീനമുപയോഗിച്ച് ഭൂമാഫിയാ കൃഷി വ്യാപിപ്പിച്ച വ്യക്തിയെ മണിയറയില്‍ താലോലിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അതിനൊരു വിശേഷണമുണ്ട്. ചിലരുടെ ചാരിത്ര്യപ്രസംഗമെന്ന്. അതവിടെ നില്‍ക്കട്ടെ.

കേരളമാണല്ലോ വിഷയം. കേരളം കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതികൊണ്ട് മൂടിയിരിക്കുകയാണ്. നാലുവര്‍ഷംകൊണ്ട് നാറാന്‍ കഴിയുന്നതിന്റെ പരമാവധിയായി. സോളാര്‍ മുതല്‍ ബാര്‍ കോഴവരെ പരിശോധിച്ചാല്‍ ആരുടെ കയ്യിലാണ് നോട്ടെണ്ണിയ തഴമ്പെന്ന് കാണാനാകും. കള്ളനെപ്പോലെ തന്നെ കുറ്റത്തിന് പങ്കാളിയാണ് കള്ളന് കഞ്ഞിവയ്‌ക്കുന്നവനും. അങ്ങനെയെങ്കില്‍ മന്ത്രിമാരെ പോലെ തന്നെ അഴിമതിക്കെതിരെ കണ്ണടയ്‌ക്കുന്ന പാര്‍ട്ടി നേതാക്കളും കുറ്റക്കാരല്ലെ?

സോളാറില്‍ സര്‍പ്പംപോലുള്ള തെളിവുണ്ടായിട്ടും പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു. ബാര്‍ കോഴയിലാണെങ്കില്‍ കൊടുത്തവര്‍ ആണയിട്ടു പറയുന്നു. സാക്ഷി മൊഴികളുമുണ്ട്. എന്നിട്ടും കേസ് കോടതിയിലെത്തുംമുമ്പ് കേസ്‌കെട്ട് തോട്ടിലെറിയുന്നു. അത് കണ്ടഭാവം നടിക്കാത്ത നേതൃത്വം എങ്ങോ എവിടെയോ ഇല്ലാത്ത അഴിമതിയുടെ പേരില്‍ പുരപ്പുറം കയറി കൂവുന്നു. ഇതിന്റെ പേരാണ് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇരട്ടത്താപ്പ്.

അരുവിക്കരയിലെ വിജയം സംസ്ഥാനത്തെ നിയമസഭാ മണ്ഡലത്തിലാകെ ആവര്‍ത്തിക്കുമെന്നാണ് അവകാശവാദം. അങ്ങനെയാണെങ്കില്‍ അടുത്ത നിയമസഭയില്‍ പ്രതിപക്ഷമേ ഉണ്ടാകില്ലല്ലോ? മുഴുവന്‍ യുഡിഎഫ് അംഗങ്ങള്‍. പിന്നെ നല്ല നിലാവുള്ള രാവുകളാകും പുലരുവോളം കക്കാം. ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ല. അരുവിക്കരയില്‍  ചക്കവീണ് മുയലിനെ കിട്ടിയതാണ്. ചക്ക വീഴുമ്പോഴെല്ലാം  കിട്ടുമോ മുയലിനെ! എല്ലായിടവും ജയിക്കണമെങ്കില്‍ എല്ലാ സ്ഥലത്തും നേതാവ് മരിക്കണം. എങ്കിലല്ലേ അവകാശിക്ക് സീറ്റ് നല്‍കാന്‍ കഴിയൂ. ഏതെങ്കിലും നേതാവ് രക്തസാക്ഷിയായാലേ കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ പറ്റൂ എന്നാരോ പറഞ്ഞതോര്‍ക്കുന്നു.

ഇന്ദിരാഗാന്ധി ദാരുണമായി കൊല്ലപ്പെട്ടപ്പോഴാണല്ലോ രാജീവ് ഗാന്ധിയും കോണ്‍ഗ്രസും രക്ഷപ്പെട്ടത്. രാജീവ് രക്തസാക്ഷിയായപ്പോഴും കോണ്‍ഗ്രസിന് രക്ഷപ്പെടാനായി. കാര്‍ത്തികേയന്റെ കാലശേഷം ആ ചിത്രവും ചിതാഭസ്മവും ചൂണ്ടിക്കാട്ടി മകനും രക്ഷപ്പെട്ടു. ഇനിയാരും മരിക്കാതിരിക്കണമെന്ന് പ്രതിയോഗികളെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കേണ്ടി വരുമോ കോണ്‍ഗ്രസിനെ കുഴിച്ചുമൂടാന്‍! അത് വേണ്ടിവരില്ല. പ്രതിപക്ഷത്ത് സിപിഎമ്മാണെങ്കില്‍.

കോണ്‍ഗ്രസിനെ  എക്കാലവും രക്ഷപ്പെടുത്തുന്നത് സിപിഎമ്മാണല്ലോ. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴും അതുകണ്ടു. രാജ്യമാകെ കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞപ്പോള്‍ കേരളം കോണ്‍ഗ്രസ്സിനെ കാത്തു. ഇപ്പോഴും അതങ്ങിനെ തന്നെ. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുകയും കോണ്‍ഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തപ്പോള്‍ കേരളം അവരെ കാത്തു. പ്രതിപക്ഷ സിപിഎം ആയതുകൊണ്ടാണെന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും അവകാശപ്പെടാം. അതുകൊണ്ടുതന്നെ ശത്രുക്കളല്ല നമ്മള്‍ ബന്ധുക്കളാണെന്നവര്‍ക്കിരുവര്‍ക്കും അവകാശപ്പെടാം.

ജയിച്ച കോണ്‍ഗ്രസിനും തോറ്റ സിപിഎമ്മിനും വികാരം ഒന്നുതന്നെ. ഇതെങ്ങനെ സംഭവിച്ചു? ബിജെപി എങ്ങനെ വോട്ടുനേടി? സ്റ്റേറ്റ് കമ്മറ്റി ആലോചിച്ചു. എത്തുംപിടിയും കിട്ടുന്നില്ല. പിബി ചര്‍ച്ച ചെയ്തു. ഒരുപിടിപാടുമില്ല. ദല്‍ഹിയിലെ ആലോചന സിപിഎം കേരളത്തിലേക്ക് മാറ്റുന്നു. കോണ്‍ഗ്രസാണെങ്കില്‍ കേരളത്തിലെ ചര്‍ച്ച ഇനി കേന്ദ്രത്തിലെത്തിക്കും. ഇരുകൂട്ടരും ചര്‍ച്ച ചെയ്യുന്നത് ബിജെപിയെ എങ്ങനെ തോല്‍പ്പിക്കാമെന്നാണ്. തോല്‍പ്പിക്കാന്‍ വോട്ടു ചോദിക്കുന്നവര്‍ക്ക് അതല്ലെ പറ്റൂ. ചുട്ടയിലെ ശീലം ചുടലവരെ എന്നാണ് ചൊല്ല്.

1957 ല്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി വാജ്‌പേയി ലഖ്‌നൗവില്‍ മത്സരിച്ചപ്പോള്‍ തുടങ്ങിയതാണിത്. ജനസംഘത്തെ തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വോട്ട് നല്‍കിയത് കോണ്‍ഗ്രസിന്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്  പശിമയുള്ള മണ്ണായിരുന്നു ലഖ്‌നൗ. വാജ്‌പേയിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി ലഖ്‌നൗവില്‍ മാത്രമല്ല ഉത്തര്‍പ്രദേശില്‍ ഒരിടത്തും മത്സരിക്കാന്‍ പോലും ത്രാണിയില്ലാത്ത കക്ഷിയായി അസ്മതിച്ചു. ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും കാത്തിരിക്കുന്നത്. ‘ നീ കുഴിച്ച കുഴിയില്‍ നീ തന്നെ, നീ തന്നെ.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

ഒരു ദാക്ഷിണ്യവും വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.