Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:20 pm IST
inSamskriti

ഗംഗാനദിക്കരയില്‍ സീതാരാമലക്ഷ്മണന്മാരെ ഗംഗാനദി കടത്തിവിട്ട ശേഷം അയോദ്ധ്യയിലേക്ക് തിരിച്ച സുമന്ത്രര്‍ അയോദ്ധ്യാനഗരിയില്‍ തിരിച്ചെത്തി. അയോദ്ധ്യയിലെ നില വളരെ ശോചനീയവും ഗുരുതരവുമായിരുന്നു. സുമന്ത്രര്‍ രാമാദികള്‍ ഇല്ലാത്ത രഥവുമായി മടങ്ങിയെത്തിയപ്പോള്‍ അയോദ്ധ്യാവാസികള്‍ ചോദ്യങ്ങളുമായി സുമന്ത്രരെ സമീപിച്ചു. അതിനെല്ലാം തന്നാലാവുംവിധം സുമന്ത്രര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. എന്തിനാണ് രാമന്‍ വനത്തിന്നുപോയതെന്ന് പലര്‍ക്കും ശരിയായി അറിയില്ലായിരുന്നു. ജനങ്ങള്‍ ആകസ്മികമായി വന്നുപെട്ട ദുരിതത്തെ ഒഴിവാക്കാനോ പഴിചാരാനോ കഴിയാതെ വിഷമത്തിലായി.

സുമന്ത്രര്‍ കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ രാമസന്ദേശം ഉണര്‍ത്തിച്ചു. ഇതുകേട്ട് കൗസല്യ തന്നേയും കാട്ടിലേക്കെത്തിക്കാന്‍ സുമന്ത്രരോടാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ ഉടന്‍തന്നെ യമപുരിക്ക് യാത്രയാകുമെന്നും പറഞ്ഞു. ദശരഥനോട് കൗസല്യ പരാതികള്‍ പലതും പറഞ്ഞു. ദശരഥന്‍ തൊഴുത് മാപ്പിരന്നു. പണ്ട് വേട്ടക്കുപോയപ്പോള്‍ അബദ്ധവശാല്‍ ഒരു മുനികുമാരനെ വധിക്കാന്‍ ഇടയായതും അതുമൂലം തനിക്കേര്‍പ്പെട്ട ശാപവും രാമന്‍ പോയതിനുശേഷം 6-ാം ദിവസം അര്‍ദ്ധരാത്രിയില്‍ ദശരഥന്‍ കൗസല്യയെ ധരിപ്പിച്ചു. അവനവന്റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നതെന്ന് പറഞ്ഞ് ഹാ രാമ ഹാ സൗമിത്രേ ഹാ കൗസല്യേ ഹാ സുമിത്രേ എന്നിങ്ങനെ വിലപിച്ചുകൊണ്ട് കൗസല്യയുടേയും സുമിത്രയുടേയും സന്നിധിയില്‍ ദശരഥന്‍ മരണമടഞ്ഞു. രാജ്ഞിമാര്‍ മുറവിളിയായി.

ഒന്നിനുപുറകെ മറ്റൊന്ന് എന്ന വിധത്തില്‍ അയോദ്ധ്യയെ ദൗര്‍ഭാഗ്യം ബാധിക്കുകയായിരുന്നു. രാമന്റെ വന യാത്രയെ തുടര്‍ന്ന് ഇപ്പോഴിതാ ദശരഥന്റെ ദേഹവിയോഗവും. കുടിലുതൊട്ട് കൊട്ടാരം വരെയുള്ള സര്‍വജനങ്ങളും ശോകസന്തപ്തര്‍. ഏതു ദുരവസ്ഥയേയും നേരിടാന്‍ കഴിയുന്ന രീതിയിലാണ്. സൂര്യവംശ-ചന്ദ്രവംശ രാജാക്കന്മാരുടെ ഉപദേഷ്ടാക്കളായിരുന്നു ഋഷിമാര്‍. രാജ-രാജ്യ വ്യവസ്ഥകള്‍ രൂപവത്കരിച്ചിരിക്കുന്നത് അന്തിമ സംസ്‌കാരത്തിന്ന് ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ഉപദേഷ്ടാക്കള്‍ വസിഷ്ഠമഹര്‍ഷിയുടെ നേതൃത്വത്തില്‍യോഗം ചേര്‍ന്നു. യോഗത്തില്‍ രാജവ്യവസ്ഥ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു.

ഇക്ഷ്വാകൂണമിഹാദൈ്യവ രാജാകശ്ചിദ്വിതിയതാം

അരാജകം ഹി നോ രാഷ്‌ട്രം ന വിനാശ മവാപ്നുയാത്.

ഇക്ഷ്വാകുവംശത്തിലെ ആരെയെങ്കിലും ഇന്നുതന്നെ രാജാവായി വാഴിക്കണം. രാജാവില്ലാതെ നമ്മുടെ രാഷ്‌ട്രം നാശമടയരുത്. മാര്‍ക്കണ്ഡേയന്‍, മൗദ്ഗല്യന്‍ മുതലായ മുനിമാരും അമാത്യന്മാരില്‍ പലരും വസിഷ്ഠനോട് ഇതുതന്നെ അപേക്ഷിച്ചു.

രാജാവില്ലെങ്കില്‍ രാജ്യം നിലനില്‍ക്കില്ലെന്നും ശാന്തിയും സുഖവും കുടുംബ ബന്ധങ്ങളും തകരുമെന്നും കള്ളന്മാരും കൊള്ളക്കാരും വിഹരിക്കാന്‍ തുടങ്ങുമെന്നും സ്ത്രീകളുടെ മാനം സുരക്ഷിതമായിരിക്കയില്ലെന്നും പരസ്പര ബന്ധങ്ങള്‍ ശിഥിലമാകുമെന്നും കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുമെന്നും മറ്റും പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു.

രാജാ സത്യംഞ്ച ധര്‍മ്മശ്ച രാജാ കുലവതാം കുലം

രാജാ മാതാ പിതാശ്ചൈവ രാജാ ഹിതകരോ നൃണാം

സത്യധര്‍മ്മങ്ങള്‍ നിലനിര്‍ത്തുന്നതും കുലധര്‍മ്മം പ്രവര്‍ത്തനക്ഷമമാക്കുന്നതും ജനങ്ങളുടെ മാതാവും പിതാവും പ്രജാഹിതകര്‍ത്താവും എല്ലാം രാജാവാണ്. ഇങ്ങനെ വാക്യങ്ങള്‍ ഭിന്നമെങ്കിലും ആശയവും അഭിപ്രായവും ഒരുപോലെയാണ് എല്ലാവരും പ്രകടിപ്പിച്ചത്. ഇതെല്ലാം കേട്ട് വസിഷ്ഠ മഹര്‍ഷി ഭരതശത്രുഘ്‌നന്മാരെ കൊണ്ടുവരുന്നതിന് വിശ്വസ്ഥരും ശീഘ്രഗാമികളുമായ ദൂതന്മാരെ കോസലത്തിലേക്ക് പറഞ്ഞുവിട്ടു. ശ്രീരാമന്റെ വനയാത്രയെപ്പറ്റിയോ ദശരഥന്റെ മരണത്തെപ്പറ്റിയോ യാതൊരു സൂചനയും നല്‍കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കാര്യഗൗരവമറിയാവുന്ന ദൂതന്മാര്‍ അതിവേഗമാര്‍ന്ന കുതിരകളില്‍ കയറി രാത്രിയോടെ കേകയരാജധാനിയിലെത്തി. സചിവന്മാര്‍ രാജശരീരം തൈലത്തോണിയില്‍ കിടത്തി. രാത്രിമുഴുവന്‍ രാജ്ഞിമാരുടേയും പുരവാസികളുടേയും വിലാപംകൊണ്ട് മുഖരിതമായി.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.