ന്യൂയോര്‍ക്ക്: ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി ചെയര്‍മാനുമായ കുമ്മനം രാജശേഖരനെ അമേരിക്കയിലെ മലയാളി സംഘടനകള്‍ ആദരിക്കും. ഹൈന്ദവരുടെ ഐക്യത്തിനും ധര്‍മ്മ ബോധവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും കുമ്മനം നല്‍കിവരുന്ന സംഭാവനകള്‍ മാനിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ 12ന് ക്യൂന്‍സിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈന്ദവസംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രികുമാര്‍, മണ്ണടി ഹരി തുടങ്ങിയവര്‍ സംസാരിക്കും
















