Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരശുരാമസ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 08:47 pm IST
in Samskriti

 

അങ്ങ് സാക്ഷാല്‍ രാമനായി അവതരിച്ച സാക്ഷാല്‍ നാരായണമൂര്‍ത്തി തന്നെയെന്ന് എനിക്കു ബോദ്ധ്യമായി. എന്നിലുള്ള വൈഷ്ണവതേജസ്സു മുഴുവന്‍ അങ്ങയിലാക്കുവാനാണ് ഞാന്‍ വില്ലു തന്നത്. ബ്രഹ്മാദി ദേവന്‍മാര്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള കര്‍മ്മങ്ങളെല്ലാം അങ്ങ് മായയെ ആശ്രയിച്ചു നിര്‍വ്വഹിക്കുക. (രാവണവധവും രാക്ഷസ നിഗ്രഹവും സാധിക്കാനാണ് ഈ അവതാരം. അതിനു മായാദേവിയായ സീതയുടെ സഹായവും വേണം എന്നര്‍ത്ഥം) അങ്ങ് സാക്ഷാല്‍ നാരായണന്‍ തന്നെ. ഇപ്പോള്‍ ജന്മം സഫലമായി. മുമ്പു ചെയ്ത തപസ്സിനു സാഫല്യവും വന്നു.

ബ്രഹ്മമുഖ്യന്മാര്‍ക്കുപോലും ദുര്‍ലഭമായ അങ്ങയുടെ രൂപം എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞല്ലോ. ഞാന്‍ ധന്യനും കൃതാര്‍ത്ഥനും സ്വസ്ഥനുമായി. നിന്റെ രൂപം എന്റെയുള്ളില്‍ എപ്പോഴും വസിക്കണം. അജ്ഞാനത്തില്‍ നിന്നുളവാകുന്ന ഉത്ഭവം, സ്ഥിതി, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നീ ഷഡ് ഭാവങ്ങള്‍ അങ്ങേയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ല. അങ്ങ് ജ്ഞാനസ്വരൂപനാണ്. നിര്‍വ്വകാരാത്മാവും പരിപൂര്‍ണനുമായ മോക്ഷപ്രദനാണ്.

തീയും പുകയുംപോലെ വെള്ളവും നുരയുംപോലെ അവിടുത്തെ മായ അങ്ങയില്‍ തന്നെ സദാ ലീനമായിരിക്കുന്നു. അതെത്രയും ചിത്രം തന്നെ. ഏതുകാലം വരെ ലോകം മായകൊണ്ട് സംവൃതനായിരിക്കുന്നുവോ ആ കാലം വരെ അങ്ങയുടെ തത്ത്വം അറിയാന്‍ കഴിയുന്നില്ല. സജ്ജനങ്ങളുമായുള്ള സംഗം കൊണ്ടുണ്ടാകുന്ന ഭക്തിയാല്‍ അങ്ങയുടെ സേവയില്‍ തല്‍പരരായ മനുഷ്യന്‍ കാലക്രമേണ അങ്ങയുടെ മായയാല്‍ നിര്‍മ്മിക്കപ്പെട്ട സംസാരസാഗരം കടക്കുന്നു. അങ്ങയുടെ ജ്ഞാനം ലഭിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരുടെ അജ്ഞാനം നീക്കുവാന്‍ ഒരു സദ്ഗുരു വരും. ഗുരുസേവ ചെയ്തു പ്രസാദിപ്പിക്കുമ്പോള്‍ തത്ത്വമസി തുടങ്ങിയ മഹാവാക്യങ്ങള്‍ ഉപദേശിക്കും.

നിരന്തര സാധനയിലൂടെ ഒടുവില്‍ ജ്ഞാനം ലഭിക്കും. ജ്ഞാനം ലഭിക്കുമ്പോള്‍കര്‍മ്മബന്ധത്തില്‍നിന്നും വേര്‍പെട്ട് അങ്ങയുടെ ചിന്മയ പദത്തില്‍ വിലയം പ്രാപിക്കും. അങ്ങയില്‍ ഭക്തിയില്ലാത്തവര്‍ക്ക് കല്പകോടി കഴിഞ്ഞാലും മോക്ഷം ലഭിക്കുകയില്ല. ശാസ്ത്രാദി ബോധത്തിന്റെയും അദ്ധ്യാത്മികജ്ഞാനത്തിന്റെയും സുഖം മോക്ഷമാണ്. അതിനാല്‍ എന്നിലുള്ള അജ്ഞാനം നീക്കി അങ്ങയുടെ ബോധം നല്‍കണം.

എല്ലാകാലത്തും അങ്ങയില്‍ ഇളക്കം കൂടാത്ത ഭക്തിയുണ്ടാകണം. ഹേ ജഗല്‍പതേ, ഹേ രമാപതേ, ഹേ ദാശരഥേ, നമസ്‌കാരം. ഹേ സജ്ജനങ്ങളുടെ നാഥനായിട്ടുള്ളവനേ, ദേവപതിയും വേദപതിയുമായവനേ, യാഗങ്ങളുടെ പതിയും രാജാവുമായവനേ, ധര്‍മ്മപതിയും സീതാപതിയുമായവനേ, അങ്ങേയ്‌ക്ക് നമസ്‌കാരം.

ഹേ കരുണാനിധേ, ഹേ ചാരുമൂര്‍ത്തേ, ഹേ രാമചന്ദ്ര, എപ്പോഴും ഞാന്‍ നമസ്‌കരിക്കുന്നു. അങ്ങയുടെ പാദപത്മങ്ങളില്‍ സദാ നമസ്‌കാരം. ഭഗവാനെ സ്തുതിച്ചശേഷം താനിതുവരെ സമ്പാദിച്ച തപോബലമത്രയും ശ്രീരാമന്റെ അസ്ത്രത്തിനു വിധേയമാക്കുന്നുവെന്ന് പരശുരാമന്‍ പറഞ്ഞു. അതുകേട്ടു സന്തോഷിച്ച രാമചന്ദ്രന്‍ തൊട്ടടുത്ത ശരം കൊണ്ട് പരശുരാമന്റെ തപശ്ശക്തിയും പുണ്യവുമെല്ലാം ഏറ്റെടുത്തു. ഭൃഗുരാമന്‍ മഹേന്ദ്ര പര്‍വ്വതത്തില്‍ തപസ്സുചെയ്യാനായി പോയി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.