ഭോപ്പാല്‍: വ്യാപം നിയമന കുംഭകോണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഇതു സംബന്ധിച്ച വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. ജനാഭിപ്രായം മാനിച്ചാണ് കേസ് സിബിഐക്ക് നല്കാന് തീരുമാനിച്ചതെന്നും ഭോപ്പാലില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചൗഹാന് പറഞ്ഞു.
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ഇപ്പോഴത്തെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ തനിക്ക് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും അതുകൊണ്ടാണ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന ദുരൂഹ മരണങ്ങളില്‍ താന്‍ അസ്വസ്ഥനാണന്നും ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: