ഭോപ്പാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് പതിമൂന്നുകാരനെ ചുട്ടു കൊലപ്പെടുത്താനായി കുട്ടുകാരുടെ ശ്രമം. പതിനാലും പതിനാറും വയസുള്ള രണ്ടുകൂട്ടുകാര്‍ ചേര്‍ന്നാണ് സോനു എന്ന ബാലനെ പെട്രാളൊഴിച്ച് ചുട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റീവ ജില്ലയിലെ സുപ്രിയ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പാഠ്യ വിഷയങ്ങളുടെ ഫോട്ടോകോപ്പി എടുത്തുവരുംവഴിയാണ് ആക്രമണമുണ്ടായത്. കുപ്പിയില്‍ പെട്രോളുമായി കാത്തുനില്‍ക്കുകയായിരുന്നു കൂട്ടുകാരിലൊരാള്‍ സോനുവിന്റെ ശരീരത്തില്‍ പെട്രോളൊഴിച്ചപ്പോള്‍ രണ്ടാമന്‍ തീകൊളുത്തുകയായിരുന്നു. നിലവിളികേട്ടെത്തിയ വഴിപോക്കരാണ് തീകെടുത്തി ആശുപത്രിയിലെത്തിച്ചത്. കൈയ്‌ക്കും തോളിനും പൊള്ളലേറ്റ സോനു ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമണത്തിന് പിന്നില്‍ ഈ കാരണങ്ങള്‍ തന്നെയാണോ എന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സോനുവിനെ ആക്രമിച്ചവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















