ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ സകാരി മൊമോയ്(112) ഓര്‍മ്മയായി.
1903 ഫെബ്രുവരിയില്‍ ഫുകുഷിമയിലാണ് മൊമോയ് ജനിച്ചത്. അദ്ധ്യാപകനായിരുന്ന മോമായി തന്റെ വാര്‍ദ്ധക്യകാലത്ത് താമസിച്ചത് ആശുപത്രിയിലായിരുന്നു.
തനിക്ക് ഇനിയും രണ്ട് വര്‍ഷം കൂടി ജീവിച്ചിരിക്കണമെന്നാണ് ആഗ്രഹമെന്ന് മൊമോയി ഇടയ്‌ക്ക് പറയാറുണ്ടായിരുന്നു. തീര്‍ത്തും ആരോഗ്യവാനായിരുന്ന അദ്ദേഹം ഒഴിവുസമയങ്ങള്‍ കൈയ്യെഴുത്തുശാസ്ത്രം( കാലിഗ്രഫി) പരിശീലിച്ചിരുന്നു.
മൊമോയ് മരിച്ചതോടെ ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന്‍ ജാപ്പനീസ് സ്വദേശിയായ യാസുതാരോ കോയിഡേയാണ്. മൊമോയിയെക്കാള്‍ ഒരു മാസം മാത്രം ഇളപ്പമാണ് ഇദ്ദേഹത്തിനുള്ളത്.
യുഎസ് സ്വദേശിനിയായ സൂസന്ന മുശാത് ജോണ്‍സാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത. 116 വയസാണ് ഇവരുടെ പ്രായം.
















