ന്യൂദല്‍ഹി:ഭീകരന്‍മാരും വിഘടനവാദികളുമായി ഒരുതരത്തിലുള്ള ഒത്ത്തീര്‍പ്പിനും ജമ്മുകശ്മീരിലെ ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ തയ്യാറല്ലായെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കി. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിന്റെ അഖണ്ഡതക്കായി ആത്മാര്‍പ്പണം ചെയ്ത സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ രക്തസാക്ഷിയായ ശ്യമപ്രസാദ് മുഖര്‍ജിയുടെ ആശയങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ടു തന്നെ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും ഭീകരതക്കെതിരെ ഇല്ലായെന്നും റാം മാധവ് പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിച്ച മുഖര്‍ജിയെ ചിലര്‍ നിരവധിതവണ വര്‍ഗ്ഗീയവാദിയായി മുദ്രകുത്തി.വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രം പയറ്റിയ ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസും മതേതരവാദികളായി ചമഞ്ഞ് മുഖര്‍ജിയെ വര്‍ഗ്ഗീയവാദിയായി പ്രഖ്യാപിച്ചു.
പ്രളയബാധിത പ്രദേശങ്ങളുടെ വികസനത്തിനായി പ്രധാനപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നുണ്ട്. ജമ്മു, ലഡാക്ക്, കശ്മീര്‍ എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജമ്മുവിലെയും ലഡാക്കിലെയും കശ്മീരിലെയും ഭൂരിഭാഗം ജനങ്ങളും തങ്ങള്‍ ഭാരതീയ പൗരന്മാരാണെന്നും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നുമാണ് വിശ്വസിക്കുന്നത്. ദേശവിരുദ്ധ ശക്തികളെ അവര്‍ ഒരിക്കലും പിന്തുണക്കില്ല. ശ്യമപ്രസാദ് മുഖര്‍ജിയുടെ ആദര്‍ശങ്ങള്‍ ഓരോ ഭാരതീയനും പ്രചോദനമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിദി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ദല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായ, വിജയ് ഗോയല്‍, രമേഷ്ബിദുരി തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
















