Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ഭീകരരുടെ സഹായത്തോടെ ജയില്‍ ചാടുമെന്ന് മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 11:15 am IST
in India

ന്യൂദല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സഹായത്തോടെ ജയില്‍ ചാടുമെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍. ഹൈദരാബാദ് ജയിലില്‍ നിന്നും ഭാര്യ സാഹിദയെ ഫോണില്‍ വിളിച്ചാണ് ഭട്കല്‍ ഇക്കാര്യമറിയിച്ചത്. വിവരം ജയില്‍ അധികൃതര്‍ ചോര്‍ത്തിയതോടെ  ജയിലില്‍ ഭട്കലിന് സുരക്ഷ വര്‍ധിപ്പിച്ചു.

അഞ്ചു മിനിട്ടാണ് ഭട്കല്‍ ഭാര്യയോട് സംസാരിച്ചത്. ഇതോടെ ഭട്കലിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക അധികൃതര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഭട്കലിനെ കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്തേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഉന്നത പൊലീസ് സംഘം ആലോചിച്ചു തുടങ്ങി.

ഭട്കലിന്റെ സൗമ്യമായ മറ്റൊരു മുഖവും ഫോണ്‍ സംഭാഷണത്തിലൂടെ അന്വേഷണ ഏജന്‍സികള്‍ക്ക് മനസിലാക്കാനായി. സഹീദയുമായുള്ള സംസാരത്തിലൂടെയാണ് ഭട്കലിന്റെ നേപ്പാളിലെ താമസസ്ഥലം ഏജന്‍സികള്‍ കണ്ടെത്തിയതും അറസ്റ്റു ചെയ്തതും. 2013ലെ ഈദിന് ഹവാല വഴി ഒരു ലക്ഷം രൂപ സമ്മാനമായി സഹീദയ്‌ക്ക് അയാള്‍ നല്‍കുകയും ചെയ്തു. ഇതിനൊപ്പമാണ് മൊബൈല്‍ ഫോണും നല്‍കിയത്.

ഭട്കലിന്റെ അടുത്ത അനുയായിയായ മോനു എന്ന തെഹ്‌സിന്‍ അക്തര്‍ വഴിയാണ് ദല്‍ഹിയിലുള്ള സഹീദയ്‌ക്ക് ഫോണും പണവും എത്തിച്ചത്.  ഈ ഫോണിലൂടെയുള്ള ഭട്കലിന്റെ സംസാരമാണ് അന്വേഷണ ഏജന്‍സികളെ സഹായിച്ചത്. ശേഷിക്കുന്ന ജീവിതകാലം താന്‍ സഹീദയ്‌ക്കൊപ്പം ഉണ്ടാവുമെന്നും ഭാര്യയ്‌ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവില്ലെന്നും ഭട്കല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

2008ല്‍ ബട്‌ല ഹൗസിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങള്‍ ജിഹാദി ഗ്രൂപ്പായ അന്‍സര്‍ ഉല്‍ തവാഹിദ് ഫി ബിലാദ് അല്‍ ഹിന്ദ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. ഐസിസിനെ പിന്തുണയ്‌ക്കുന്ന ഈ ജിഹാദി ഗ്രൂപ്പിനെ അവര്‍ സഹായിക്കുമെന്ന് കരുതാന്‍ ഇതാണ് അധികൃതരെ പ്രേരിപ്പിക്കുന്നത്.

ഐസിസ് തീവ്രവാദികള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലായി പുറത്തുവിട്ട  വീഡിയോ സന്ദേശങ്ങളും ജിഹാദി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. സിറിയയിലെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് രാഷ്‌ട്രത്തിന്റെ മേധാവി അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളും ഇവര്‍ വെബ്‌സൈറ്റില്‍ നല്‍കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജിഹാദി(വിശുദ്ധ യുദ്ധം)ന് ആഹ്വാനം ചെയ്യുന്നതാണ് പ്രസംഗങ്ങള്‍.

അതേസമയം, ഇന്ത്യന്‍ മുജാഹിദ് പോരാളിയായ മുഹമ്മദ് ‘ബാദ’ സജിദ് സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി നടത്തിയ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജിഹാദി ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പന്ത്രണ്ടാം വയസ്സുമുതല്‍ ഇന്ത്യയില്‍ ജിഹാദിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു സജിദ് എന്നും ട്വീറ്റില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സന്‍ജര്‍പുര്‍ സ്വദേശിയാണ് മുപ്പതുകാരനായ സജിദ് . 2008ല്‍ ദല്‍ഹി, അഹമ്മദാബാദ്, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തി നിരവധി പേരെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള അബു തല്‍ഹ, അബു മുഹമ്മദ് എന്നീ യുവാക്കളും സിറിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭട്കല്‍ സ്വദേശിയായ സല്‍ത്താന്‍ അബ്ദുള്‍ അര്‍മര്‍, താനെയിലെ കോള്‍ സെന്റര്‍ ജീവനക്കാരന്‍ സഹീം താങ്കി എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടതായി ജിഹാദി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.